fbpx

കുണ്ടൂർ ഉറൂസ് ; മുഹമ്മദ് നബിയിലേക്ക് കണ്ണി മുറിയാത്ത പരമ്പര സുന്നത്ത് ജമാഅത്തിന് മാത്രം – എ പി മുഹമ്മദ് മുസ്ലിയാർ

തിരൂരങ്ങാടി : ലോകത്ത് ഇസ് ലാമിന്റെ പേരിൽ പല പ്രസ്ഥാനങ്ങളും ഉണ്ടെങ്കിലും അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയിലേക്ക് കണ്ണി മുറിയാതെ ചെന്നെത്തുന്ന മഹിതമായ പാരമ്പ്യരം സുന്നത്ത് ജമാഅത്തിന് മാത്രമാണെന്ന് സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ് ലിയാർ കാന്തപുരം പ്രസ്താവിച്ചു. കുണ്ടൂർ ഉറൂസിന്റെ ഭാഗമായി നടന്ന പ്രസ്ഥാനിക സമ്മേളനത്തിൽ ‘ഉമ്മതുൻ വസ്വത് ‘ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പ്രവർത്തിക്കുന്ന ഏത് നവീന പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ഗുരു പരമ്പര പരിശോധിച്ചാലും ഈ പാരമ്പര്യ കണ്ണിയറ്റതായി ആർക്കും കണ്ടെത്താവുന്നതാണ്. സത്യ വിശ്വാസികളെ ബിദഈ , ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ചേർക്കാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുേമ്പോൾ മുൻഗാമികൾ വരച്ചു കാണിച്ചു തന്ന പാന്ഥാവായ സുന്നത്ത് ജമാഅത്തിൽ അടിയുറച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഊരകം അബ്ദുർ റഹ് മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ അധ്യക്ഷത വഹിച്ചു. ‘നമ്മുടെ നേതൃത്വം ‘ എന്ന വിഷയം മുഹമ്മദ് പറവൂർ അവതരിപ്പിച്ചു. ഇ മുഹമ്മദലി സഖാഫി, എം വി അബ്ദുർ റഹ്മാൻ ഹാജി, പി മുഹമ്മദ് ബാവ മുസ്ലിയാർ, അബൂബക്കർ അഹ്സനി പ്രസംഗിച്ചു.
വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. അലി ബാഖവി ആറ്റുപുറം, ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി വിഷയമവതരിപ്പിച്ചു.
സയ്യിദ് ജലാലുദ്ദീൻ ജീലാനി,
വടശ്ശേരി ഹസൻ മുസ്‌ലിയാർ,
അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം,
ഹമ്മാദ് അബ് ദുല്ല സഖാഫി, കുഞ്ഞിമോൻ അഹ്സനി അത്താണിക്കൽ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഖത് മുൽ ഖുർആൻ സദസിന് സയ്യിദ് അലവികോയ തങ്ങൾ, അബ്ദുർറഊഫ് സഖാഫി വാണിയന്നൂർ നേതൃത്വം നൽകി. മൗലിദ് മജ്ലിസും ഇശൽ പെയ്ത്തും നടന്നു മൗലിദിന് ഇ കെ ഹുസൈൻ മുസ്‌ലിയാർ നേതൃത്വം നൽകി.
ഇന്ന് ഉച്ചക്ക് 1-30 ന് കുഞ്ഞു ഖബർ സിയാറത്തോടെ പരിപാടി ആരംഭിക്കും. നാലിന് ശാദുലി റാതീബ് നടക്കും. ഏഴിന് സയ്യിദ് ഇസ്മാഈ ലുൽ ബുഖാരി കടലുണ്ടിയുടെ പ്രാർഥനയോടെ ആരംഭിക്കുന്ന വഅള് ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. പേരോട് അബ് ദുർറഹ് മാൻ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിക്കും. സമാപന ദുആക്ക് സയ്യിദ് അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും .

കുണ്ടൂർ ഉറൂസ് ; പ്രാസ്ഥാനിക സംഗമത്തിൽ എ പി മുഹമ്മദ് മുസ്ലലിയർ കാന്തപുരം വിഷയമവതരിപ്പിക്കുന്നു.