fbpx

കുണ്ടൂർ നടു വീട്ടിൽ എ എം.എൽ.പി സ്കൂൾ 93 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

കുണ്ടൂർ നടു വീട്ടിൽ എ എം.എൽ.പി സ്കൂൾ 93 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബഹു തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ 32 വർഷം സേവനം ചെയ്ത് സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജോ ജീ എം വർഗ്ഗീസിനുള്ള യാത്രയയപ്പും നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അരിമ്പ്രയാസ്മിൻ, പഞ്ചായത്ത് പ്രസിഡണ്ട് റഹിയാനത്ത് ടീച്ചർ, സുഹറ ഷിഹാബ്, ടി. കുഞ്ഞിമുഹമ്മദ് ഹാജി, ധന, കുഞ്ഞിമരക്കാർ കെ. റഹിയാനത്ത്, മഹറൂഫ്തിലായിൽ, യു.കെ മുസ്തഫ മാസ്റ്റർ, റഹീം കുണ്ടൂർ, ഇസ്മായിൽ പി.അനില കുമാരി പ്രസംഗിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി