സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരകബ്ലോക്ക് ഉദ്ഘാടനവും നവീകരിച്ച ലൈബ്രറി സമർപ്പണവും നടന്നു-

തിരൂരങ്ങാടി : കുണ്ടൂർ മർക്കസ് പി.എം.എസ്‌.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി നിർമ്മിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ബ്ലോക്കിന്റെ ഉദ്ഘാടനവും , നവീകരിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറി സമർപ്പണവും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. നാടിന്റെ സമഗ്ര വികസനം സാധ്യമാകുന്നത് മികച്ച വിദ്യാഭ്യാസ സംസ്ക്കാരത്തിലൂന്നിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 5 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് നടന്ന ഉദ്ഘാടനച്ചടങ്ങിൽ എം.എസ്.ഐ അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഖാസിമി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ ഇബ്രാഹിം ആമുഖപ്രഭാഷണം നടത്തി. കെ.പി.എ മജീദ് എം.എൽ.എ, പി.എസ്.എച്ച് തങ്ങൾ, പി.ടി.എ വൈസ് പ്രസിഡണ്ട് ടി. കുഞ്ഞിമുഹമ്മദ് ഹാജി , എം.എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ടി.കെ സിറാജുദ്ധീൻ, കോളേജ് യൂണിയൻ ചെയർമാൻ ഷുഹൈബ് എന്നിവർ ആശംസകൾ അറിയിച്ചു.2015 ൽ ആരംഭിച്ച കോളേജിൽ ആറ് ഡിഗ്രി കോഴ്സുകളും ( ബി.കോം,ബി ബി എ, ബി എ, ഇംഗ്ലീഷ്,ബി എ സോഷ്യോളജി,ബി.എസ്.സി സൈക്കോളജി,ബി എ ജേർണലിസം ) രണ്ട് പി.ജി കോഴ്സുകളുമാണ് ( എം.എസ്‌.സി സൈക്കോളജി, എം.കോം) നിലവിലുള്ളത്. കുണ്ടൂരിന്റെ ക്ഷേമ വികസന പദ്ധതികളിൽ ഭാഗഭാക്കാവാനുംപാഠ്യ – പാഠ്യേതര, സാമൂഹിക സേവനരംഗങ്ങളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ എട്ടുവർഷക്കാലം കൊണ്ട് പി.എം.എസ്‌.ടി കോളേജിന് സാധിച്ചിട്ടുണ്ട് എന്ന് ആമുഖപ്രഭാഷണത്തിൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി ചടങ്ങിന് സ്വാഗതവും മർക്കസ് സെക്രട്ടറി കെ കുഞ്ഞിമരക്കാർ നന്ദിയും അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇