fbpx


കുടുംബശ്രീ അംഗങ്ങൾക്കു ബോധവത്കരണ സെമിനാർ നടത്തി ലോക രോഗ പ്രതിരോധകുത്തിവെപ്പ് ദിനാചരണം നടത്തി


പരപ്പനങ്ങാടി : ലോക രോഗ പ്രതിരോധകുത്തിവെപ്പ് ദിനത്തോടനുബന്ധിച്ചു പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ വെച്ചു നടന്ന കുടുംബശ്രീ അംഗങ്ങൾക്കുള്ള ആരോഗ്യബോധവൽക്കരണ സെമിനാർ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി.ഷാഹുൽഹമീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പരപ്പനങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.. രമ്യ ക്ലാസ്സെടുത്തു. നെടുവ ഹെൽത്ത്‌ സൂപ്പർവൈസർ എ. കെ. ഹരിദാസ് ആശംസകൾ അർപ്പിച്ചു.. പരപ്പനങ്ങാടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ഹരികൃഷ്ണൻ സ്വാഗതവും, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് സുനിത നന്ദിയും പറഞ്ഞു.

ഭാഗികമായി കുത്തിവെയ്പ് എടുത്ത് കുട്ടികളെയും തീരെ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളിൽ എത്തിച്ച് മുനിസിപ്പാലിറ്റി 5 വയസ്സിനു താഴെയുള്ള കുട്ടികളെ മുഴുവനായി പ്രതിരോധ കുത്തിവെപ്പ് എടുത്തതായി മാറ്റാൻ തീരുമാനിച്ചു

പ്രതിരോധ കുത്തിവെപ്പിനെ ആസ്പദമാക്കി തിരൂരങ്ങാടി
എം. കെ.എച്ച്. സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്ക് വൈസ് പ്രിൻസിപ്പാൾ പി. അബൂബക്കർ നേതൃത്വം വഹിച്ചു. കുടുംബശ്രീ അംഗങ്ങളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.