fbpx

പ്രസം​ഗം നിർത്തിയില്ല, കെ.ടി. ജലീലിന്റെ മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ചാൻസലർ സ്ഥാനത്തുനിന്ന് ​ഗവർണറെ നീക്കുന്ന ബില്ലിന്മേലുള്ള ചർച്ചയിൽ സ്പീക്കർ എ.എൻ. ഷംസീറും കെ.ടി. ജലീൽ എംഎൽഎയും തർക്കം. കെ.ടി. ജലീലിന്റെ പ്രസം​ഗം നീണ്ടതാണ് തർക്കത്തിന് കാരണം. ജലീലിന്റെ സമയം കഴിഞ്ഞെന്നും പ്രസം​ഗം അവസാനിപ്പിക്കണമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം അവസാനിപ്പിച്ചില്ല. പ്രസംഗം നിർത്തിയില്ലെങ്കിൽ മൈക്ക് മറ്റൊരാൾക്ക് നൽകേണ്ടിവരുമെന്ന് സ്പീക്കർ ജലീലിന് മുന്നറിയിപ്പ് നൽകി. എന്നിട്ടും ജലീൽ പ്രസം​ഗം തുടർന്നതോടെ സ്പീക്കർ മൈക്ക് ഓഫാക്കി.ചെയറുമായി സഹകരിക്കാത്തത് ശരിയായ നടപടിയല്ലെന്നും പരസ്പര ധാരണ വേണമെന്നും സ്പീക്കർ ജലീലിനോട് പറഞ്ഞു. ജലീലിന്റെ മൈക്ക് ഓഫാക്കിയ ശേഷം തോമസ് കെ. തോമസിന് സ്പീക്കർ സംസാരിക്കാൻ അവസരം നൽകി. പ്രസം​ഗത്തിൽ ​ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ജലീൽ ഉന്നയിച്ചത്. ഗവർണർ ചാൻസലറാകാൻ യോഗ്യനല്ലെന്നും സർവകലാശാലകൾ കാവിവൽക്കരിക്കാൻ ഗവർണറുടെ സഹായത്തോടെ നീക്കം നടക്കുന്നതായും ജലീൽ ആരോപിച്ചു.