തിരൂരങ്ങാടിയിൽ കെ.ടി. മുഹമ്മദ് കുട്ടി, എ.വി. മുഹമ്മദ് അനുസ്മരണവും ഇശൽ വിരുന്നും സംഘടിപ്പിച്ചു.

തിരൂരങ്ങാടി: വ്യാഖ്യാത മാപ്പിളപ്പാട്ട് ഗായകരായ കെ.ടി. മുഹമ്മദ് കുട്ടി, എ.വി. മുഹമ്മദ് എന്നിവരെ ജൻമ നാടായ തിരൂരങ്ങാടിയിൽഅനുസ്മരിച്ചു.കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററാണ് അനുസ്മരണവും ഇശൽ വിരുന്നും സംഘടിപ്പിച്ചത്. തിരൂരങ്ങാടി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.പി.എ. മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.മാപ്പിള കലകളുടെ ഈറ്റില്ലവും പോറ്റില്ലവുമായ തിരൂരങ്ങാടിയുടെ മൺമറഞ്ഞ കലാകാരൻമാർക്ക് അർഹിക്കുന്ന ആദരവ് ലഭിച്ചിട്ടില്ലെന്നും തിരൂരങ്ങാടിയിൽ ഉചിതമായ സ്മാരകം ഉയരണമെന്നും പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് കെ.പി.എ. മജീദ് എം.എൽ. എ. പറഞ്ഞു. മാപ്പിള പാട്ടും മാപ്പിള കലകളും കൂടുതൽ ജനകീയമാക്കണം. അത് പുതു തലമുറക്ക് പകർന്ന് കൊടുക്കാൻ പഠനവും ഗവേഷണവും വേണം. അതിന് വേണ്ട സൗകര്യമൊരുക്കാൻ നാട്ടുകാരും ബന്ധപ്പെട്ടവരും തയ്യാറായാൽ എം.എൽ. എ. എന്ന നിലയിൽ എന്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് കെ.പി.എ. മജീദ് പറഞ്ഞു.ചടങ്ങിൽ മച്ചിങ്ങൽ സലാം ഹാജി അദ്ധ്യക്ഷത വഹിച്ചു. മാപ്പിള കലാ അക്കാദമി വർക്കിംഗ് പ്രസിഡണ്ട് എ.കെ. മുസ്ഥഫ അനുസ്മരണ പ്രഭാഷണം നടത്തി. അഷ്റഫ് മനരിക്കൽ , കബീർ കാട്ടി കുളങ്ങര, ജൽസിയ ടീച്ചർ, ഇസ്രത്ത് സബാ, സലാഹുദ്ധീൻ . കെ.കെ, സമദ് കാരാടൻ, കെ.പി. മജീദ് ഹാജി, സീതി കൊളക്കാടൻ, പി.എം.എ. ജലീൽ , സി.എച്ച്. അയ്യൂബ്, അബ്ദുറഹ്മാൻ കുട്ടി പ്രസംഗിച്ചു.കലാ-സാമൂഹ്യ – ജീവകാരുണ്യ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ കെ.ടി. മുഹമ്മദ്, കെ.ടി. മൊയ്തീൻ, എ.വി. മുഹമ്മദ് , കെ.ടി. മുഹമ്മദ് കുട്ടി, മറ്റത്ത് മുഹമ്മദ്, കാരാടൻ മൊയ്തീർ , സി.കെ. മുഹമ്മദ് എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ചു.സിറാജ് കൊച്ചിൻ, അഷ്റഫ് നാറാത്ത്, ഇസ്രത്ത് സബ, കെ.ടി. അസീസ്, നല്ലവൻ മുഹമ്മദ്, ഹംസ കറുകത്താണി, ഹംസ പന്താരങ്ങാടി, അബുട്ടി മമ്പുറം, ലിയാന, നൂഹ ഖാസിം, നാസർ തെന്നല, റഷീദ്, സി.പി. നസറുള്ള , അസ്കർ ബാബു എന്നിവർ ഇശൽ വിരുന്നൊരുക്കി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66.