കെ എസ് ടി യു അവകാശ ദിനം ആചരിച്ചു

തിരൂർ: തസ്തിക നിർണയം പൂർത്തിയാക്കി അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, ഡി എ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കുട്ടികളുടെ ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അവകാശ ദിനം ആചരിച്ചു. വിദ്യാഭ്യാസ ജില്ല, ഉപജില്ല ഓഫീസർമാർക്ക് അവകാശ പത്രിക സമർപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി എ ഗഫൂർ, ജില്ലാ ഭാരവാഹികളായ സി ടി ജമാലുദ്ദീൻ, ജലീൽ വൈരങ്കോട്, വിദ്യാഭ്യാസ ജില്ല സെക്രട്ടറി പി പി . മുഹമ്മദ് സുധീർ, റഫീഖ് പാലത്തിങ്ങൽ, ഇസഡ് എ വാരിസ്, പി എ ഷബീറലി, ജലീൽ ഓവുങ്ങൽ, എം അഹമ്മദ് കുഞ്ഞ് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ:കെ എസ് ടി യു അവകാശ പത്രിക തിരൂർ ജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന വി .സൈനുദ്ദീന് സമർപ്പിക്കുന്നു.