കെ എസ് ടി യു സംസ്ഥാന സമ്മേളനം തിരൂരിൽ തുടങ്ങി. വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം: സാദിഖലി തങ്ങൾ

തിരൂർ: കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ അടയാളപ്പെടുത്തിയ അധ്യാപക പ്രസ്ഥാനമായ കേരള സ്ക് ടീച്ചേഴ്സ് യൂണിയന്റെ ( കെ എസ് ടി യു ) 44ാം മത് സംസ്ഥാന സമ്മേളനം തിരൂർ ടൗൺഹാൾ പരിസരത്ത് പതാക ഉയർത്തിയതോടെ ആരംഭിച്ചു. വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനമെന്നും കാലഘട്ടത്തിൻറെ അറിവുകൾ പകരുന്ന വിദ്യാഭ്യാസ പരിഷ്കരണത്തിനു പകരം കാലഹരണപെട്ട ആശയങ്ങൾക്ക് പുതുജീവൻ നൽകാനു ള്ള ശ്രമങ്ങൾ ചെറുത്തു തോൽപ്പിക്കണമെന്നും കെ എസ് ടി യു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വികല പരിഷ്കാരങ്ങൾ തകരുന്ന പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.അഹമദ് ആമുഖ ഭാഷണം നടത്തി. അഡ്വ: എൻ ശംസുദ്ധീർ എം എൽ എ മുഖ്യാതിയായിരുന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ സ്പെഷൽ പതിപ്പ് പ്രകാശനം ചെയ്തു.. പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ.മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, സ്വാഗത സംഘം ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി, അസോസിയേറ്റ് സെക്രട്ടറി കെഎം. അബ്ദുള്ള , സെക്രട്ടറി പി.കെ.എം. ഷഹീദ് ,പി. സൈതലവി, വെട്ടം ആലിക്കോയ , എം.പി. മുഹമദ് കോയ, കല്ലൂർ മുഹമ്മദ് അലി,ഹമീദ് കൊമ്പത്ത് , എന്നിവർ പ്രസംഗിച്ചു.ജനാധിപത്യ മാർഗത്തിലൂടെ സർക്കാറിൻറെ ദുഷ് ചെയ്തികൾ എതിർക്കുന്നവരെ സർക്കാർ വിരുദ്ധ ചാപ്പ കുത്തി ദ്രോഹിക്കുന്നത് ജനാധിപത്യ സർക്കാറിന് .ഭൂഷണമല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. നേതൃസ്മൃതിപഥം സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ആദ്യകാല അധ്യാപകർ അധ്യാപന ഓർമകൾ പങ്കുവെച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി. കെ. അസീസ് അധ്യക്ഷനായി. വി.എ.ഗഫൂർ, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എ.കെ. സൈനുദ്ധീൻ, അബ്ദുള്ള വാവൂർ, സി.പി. സൈദാലി കുട്ടി,അഡ്വ: കെ.പി. മറിയുമ്മ, എൻ.പി.മുഹമ്മദലി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ , എ.സതാലി കുട്ടി എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികളുടെ കലാ മത്സരവേദികൾ ഇസ്ലാ മോ ഫോബിയ വളർത്താനും മതനിരാസത്തിനുകളമൊരുക്കാനും ദുരുപയോഗിക്കുന്നത്സാംസ്കാരിക കേരളത്തിൻ്റെഅപചയമാണെന്ന് സാംസ്കാരിക സമ്മേളനം ആരോപിച്ചു. പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ എ.പി. നസീമ മുഖ്യാതിഥിയായിരുന്നു. സി.എം. അലി അധ്യക്ഷത വഹിച്ചു. അഡ്വ: വി.കെ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.റഹീം കുണ്ടൂർ,പി.എ. റഷീദ്, കെ.കെ. അബ്ദുസ്സലാം, ൈഫസൽ മൂഴിക്കൽ, ടി.പി. അബ്ദുൽ എം.എം. ജിജുമോൻ,കെ.വി. ടി. മുസ്തഫ, ഐ. ഹുസെൻ , കെ.എം.എം. സലീം, ഇസ്മായിൽ പൂതനാരി, ഇ.പി.എ. ലത്തീഫ്, ജലീൽ വൈരങ്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. .സൗഹൃദ സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ. എം ഷാഫി ഉദ്ഘാടനം ചെ യ്തു. . പി.ടി.എം. ഷറഫുന്നീസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർടി.പി.എം ബഷീർ മുഖ്യപ്രഭാഷണം നടത്തി.ടി.എ. നിഷാദ്, ഒ ഷൗക്കത്തലി, പി.വി. ഹുസൈൻ, നൗഷാദ് മണ്ണിശ്ശേരി,എം എം. അബൂബക്കർ , ആമിർ കോഡൂർ, എന്നിവർ സംസാരിച്ചു.കലാസന്ധ്യ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. എ.സി. അത്താനുള്ള അധ്യക്ഷത വഹിച്ചു.ഡോ. സലീം എടരിക്കോട് മുഖ്യാതിഥിയായിരുന്നു. ബഷീർ മാണിക്കോത്ത്,കോട്ട വീരാൻ കുട്ടി,സഫ് ദർ വാളൻ, മജീദ് കാടേങ്ങൽ,ടി.സി. സുബൈർ, ബഷീർ തൊട്ടിയൻ , സി.ടി. ജമാൽ, പി.അബൂബക്കർ, സി. അബ്ദുറഹിമാൻ, പി.പി. സുധീർ, ടി.പി. സുബൈർ, കെ.പി. ജലീൽ, പി. റഫീഖ്, കെ. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.ഇന്ന് (തിങ്കൾ ) രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ. സലാം മുഖ്യാതിഥിയായിരിക്കും കെ.എം. ഷാജി, ആലങ്കോട് ലീലാ കൃഷ്ണൻ എന്നിവർ പ്രസംഗിക്കും. വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ബുക്കർ പ്രൈസ് വിന്നർ അരുന്ധതി റോയ് മുഖ്യാതിഥിയാകും. 2.30 ന് തിരൂർ ടൗണിൽ അധ്യാപക പ്രകടനവും 4 മണിക്ക് പൊതു സമ്മേളനവും നടക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: കെഎസ് ടി യു 44ാം മത് സംസ്ഥാന സമ്മേളനം തിരൂരിൽ നാടോടി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.