ജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെ എസ് ടി യു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരുർ: ജെൻഡർ ന്യൂട്രാലിറ്റി പോലുള്ള ഹിഡൻ അജണ്ട കൾക്ക് വേരുറപ്പിക്കാൻ ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കുന്നത് ലജ്ജാവഹമാണെന്നും അവകാശങ്ങൾക്ക് കാവൽ ആകേണ്ട ബാലാവകാശ കമ്മീഷനുകൾ പരിഹാസ്യമാവുന്നത് ദുഃഖകരമാണെന്നും കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വികല പരിഷ്കാരങ്ങൾ തകരുന്ന പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മൂല്യാധിഷ്ഠിത സമൂഹ നിർമ്മിതിക്ക് അധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു.മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ. സലാം മുഖ്യാതിഥിയായിരുന്നു. കാവിവൽകൃത വികല ചരിത്രങ്ങൾ പാഠപുസ്തകത്തിലൂടെ ഇടതു സർക്കാർ അവതരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു..ജനറൽ സെക്രട്ടറി എം. അഹമ്മദ് സ്വാഗത ഭാഷണവും. ഉസ്മാൻ താതമരത്ത് മുഖ്യ പ്രഭാഷണവും നടത്തി.ട്രഷറർ ബഷീർ ചെറിയാണ്ടി, ഓർഗനൈസിങ്ങ് സെക്രട്ടറി പി.കെ. അസീസ്, എം.പി. ഷരീഫ ,ഷരീഫ് കുറ്റൂർ, എ.കെ. സൈനുദീൻ,സാജിദ് നടുവണ്ണൂർ, എൻ കെ .അഫ്സൽ റഹ്മാൻ, ഇ സക്കീർ ഹുസൈൻ എന്നിവ പ്രസംഗിച്ചു. സാമൂഹിക പരിഷ്കാരത്തിന് ക്ലാസ് മുറികളെ വേദിയാക്കണമെന്നും സർഗ്ഗാത്മകതയിലൂന്നിയ അധ്യാപനമാണ് കാലം തേടുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു.സാധാരണ ജനങ്ങൾക്ക് സ്വീകാര്യമാകുന്ന വികസന ആശയങ്ങളാണ് ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ഗ്രാമങ്ങൾക്ക് മേലിൽ അധികാര പ്രയോഗം നടത്തി സാധാരണക്കാരന് ദുസ്സഹമാക്കുന്ന ഭരണകൂട ചെയ്തികൾക്കെതിരെപ്രതികരിക്കണമെന്ന് വിദ്യാഭ്യാസ സെമിനാർ ആവശ്യപെട്ടു.അസോസിയേറ്റ് സെക്രട്ടറി കെ.എം. അബ്ദുള്ള അധ്യക്ഷനായി. സെകട്ടറി പി.കെ. എം.ഷഹീദ് ആമുഖ ഭാഷണം നടത്തി. ഡോ: കെ.വി. മനോജ്, അബ്ദുള്ള വാവൂർ, ഫൈസൽ എളേറ്റിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വി.എ. ഗഫൂർ സമാപന ഭാഷണം നടത്തി.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകർക്ക് സംഘടിപ്പിച്ച മൊബൈൽഫോൺ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളായ കെ.ജുനൈദ്(ടി.എ.എം.യു.പി.സ്‌കൂൾ,എടത്തനാട്ടുകര,പാലക്കാട്) ഷാലു ചെറിയാൻ(സി.എം.എസ് ഹൈസ്കൂൾ,പുതുപ്പള്ളി,ആലപ്പുഴ),ഷമീറലി പുലിക്കുത്ത്(എച്ച്.എം.എസ്.എ.യു.പി സ്കൂൾ, തുറക്കൽ ) എന്നിവർക്ക് ഉപഹാരം നൽകി.പി.വി. ഹുസൈൻ, ജലീൽ വൈരങ്കോട്, റിഫ ചേന്നര എന്നിവർ നേതൃത്വം നൽകി.തിരൂർ ടൗണിൽ നടന്ന അധ്യാപക പ്രകടനം ആവേശ ജ്വലമായി.പൊതു സമ്മേളനം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.പി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.പി.എ. അക്ബർ ഫൈസൽ അധ്യക്ഷത വഹിച്ചു.കെ.എം. ഹനീഫ സമാപന ഭാഷണം നടത്തി.ഭിന്നശേഷി നിയമനത്തിൻ്റെ പേരിൽ വർഷങ്ങളായി സർവീസിൽ തുടരുന്ന അധ്യാപകർക്ക് ശമ്പളം നൽകാതെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നടപടി അധ്യാപകരോടുള്ള മനുഷ്യാവകാശലംഘനമാണെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായ എ സി അത്താവുള്ള, ഹമീദ് കൊമ്പത്ത്,സി എം അലി, ബശീർ മാണിക്കോത്ത്, ടി പി അബ്ദുൽ , ഗഫൂർ, പി ടി എം ശറഫുന്നീസ,പി , റഹീം കുണ്ടൂർ, എം എം ജിജുമോൻ, കല്ലൂർ മുഹമ്മദലി, കെ വി ടി മുസ്തഫ, നിഷാദ് പൊൻകുന്നം, ഐ ഹുസൈൻ, കെ എം എം സലീം , മജീദ് കാടേങ്ങൽ, കോട്ട വീരാൻ കുട്ടി, സഫ്ദറലി വാളൻ, ഇ.പി. ലത്തീഫ്, തിരൂർ മുൻസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ കെ .കെ. സലാം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിനത്തിലെ രണ്ടാം ദിവസമായ പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിനത്തിലെ രണ്ടാം ദിനത്തിൽ തിരൂർ ടൗണിൽ നടന്ന അധ്യാപക പ്രകടനം .