കെ.എസ്.ടി.യു ക്ഷാമബത്ത ദിനം ആചരിച്ചു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ കെ.എസ്.ടി.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷാമബത്ത ദിനം ആചരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള 18% ക്ഷാമബത്ത ഇത് വരെ കിട്ടാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് സ്കൂളില്‍ ഹാജരായി. സ്റ്റാഫ് റൂമില്‍ നടന്ന വിശദീകരണ ക്യാമ്പയിന്‍ കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സി.മുനീര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.മുഹമ്മദ് അധ്യക്ഷത വഹിച്ച സംഗമത്തില്‍ സബ്ജില്ലാ ട്രഷറര്‍ കെ.വി ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, അംഗങ്ങളായ എം.അലി അസ്ഹര്‍, എ.കെ ഷാഹിന, സി.പി നാദിറ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.