കെ.എസ്.ടി.യു അധ്യാപക സായാഹ്ന ധർണ്ണ പ്രതിഷേധമിരമ്പി
കല്പകഞ്ചേരി : വികലമായ വിദ്യാഭ്യാസ നയങ്ങൾക്കും അധ്യാപക ദ്രോഹ നടപടികൾക്കുമെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റി പുത്തനത്താണിയിൽസായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ ആവശ്യപെട്ടായിരുന്ന ധർണ്ണ , കുറുക്കോളി മൊയ്തീൻ എം എൽ എൽ എ ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമദ് മുഖ്യപ്രഭാഷണം നടത്തി.ഉപജില്ലാ പ്രസിഡന്റ് യൂനുസ് മയ്യേരി അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട് , ,ഉപജില്ല ജനറൽ സെകട്ടറി പി. സാജിദ്, ട്രഷറർ പി.ജെ. അമീൻ,തിരൂർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് റഹീം വലപ്പത്ത്, ഭാരവാഹികളായ പി.അഷറഫ്, മുജീബ് കണ്ണാടൻ, വി.യു. അനീഷ്, പി. അബ്ദുസ്സലാം, പി.ഹാരിസ് , ഷംസു മുഴങ്ങാണി , ഗഫൂർ ചുള്ളിപ്പാറ എന്നിവർ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫോട്ടോ: കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിപുത്തനത്താണിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.