കെഎസ്‌ആര്‍ടിസി പണിമുടക്ക് ഇന്നും തുടരുന്നു….
കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള പണിമുടക്ക് ഇന്നും തുടരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അനുകൂല സംഘടനകളാണ് ഇന്നും പണിമുടക്ക് തുടരുന്നത്. ടിഡിഎഫും, എഐടിയുസിയുമാണ് സമരം തുടരുന്നത്.
അതേസമയം ഇത്തരം പ്രവണതകൾ ഇനിയും തുടരുകയാണെങ്കിൽ, സര്‍ക്കാർ കെഎസ്‌ആര്‍ടിസിയെ അവശ്യസര്‍വീസായി പ്രഖ്യാപിക്കുമെന്ന നിലപാടിലാണ്. അതേസമയം, പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസി സിഎംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാരാന്ത്യ ദിനമായതിനാൽ, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കും.