fbpx

വെട്ടുകാട് പള്ളി (മാദ്രെ ദെ ദേവൂസ്, ദേവാലയം) തിരുനാൾ പ്രമാണിച്ച് റെഗുലർ സർവ്വീസുകൾക്കു പുറമേ സ്പെഷ്യൽ സർവീസുകളും ക്രമീകരിച്ച് കെ എസ് ആർ ടി സി

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പാരമ്പര്യ വിശ്വാസമുണ്ട്. ഇന്നു മുതൽ തീർത്ഥാടകരുടെ സൗകര്യാർത്ഥംസർവ്വീസുകൾ സജ്ജമാക്കിയിട്ടുണ്ട്.നിലവിൽ ഓടികൊണ്ടിരിക്കുന്ന 6 സർവ്വീസുകൾക്ക് പുറമെ സ്പെഷ്യൽസർവീസായി 7 എണ്ണവും ചേർത്ത്13 സർവീസാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. യാത്രക്കാരുടെതിരക്കനുസ്സരിച്ച് ഇടതടവില്ലാതെയാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.കൂടാതെഅറ്റിങ്ങൾ യൂണിറ്റിൽ നിന്നും പൊഴിയൂർ,അഞ്ചുതെങ്ങ് എന്നിവിടങ്ങളിലേയ്ക്ക് താൽകാലികമായി രണ്ടു സർവീസുകളുംലഭ്യമാക്കിയിട്ടുണ്ട്.