കെഎസ്കെടിയു താനൂർ ഏരിയ സമ്മേളനം എൻ കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ

താനൂർ താലൂക്ക് പ്രഖ്യാപിക്കണമെന്ന് കെഎസ്കെടിയു താനൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താനൂർ നഗരസഭാ പരിധിയിലെ കയ്യേറ്റഭൂമികൾ പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇ ഗോവിന്ദൻ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ കണ്ണൻ ഉദ്ഘാടനം ചെയ്തു. സമദ് താനാളൂർ, എ രാമകൃഷ്ണൻ, രാധ മാമ്പറ്റ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രാധ മാമ്പറ്റ രക്തസാക്ഷി പ്രമേയവും, ഇ ഗോപകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെടിഎസ് ബാബു പ്രവർത്തന റിപ്പോർട്ടും, മുൻ ജില്ലാ സെക്രട്ടറി വേലായുധൻ വള്ളിക്കുന്ന് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി പി അശോകൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : സമദ് താനാളൂർ പ്രസിഡന്റ ) രാധ മാമ്പറ്റ, എ രാമകൃഷ്ണൻ വൈസ് പ്രസിഡന്റ് , എം പി ചാത്തപ്പൻ സെക്രട്ടറി എം സി ബേബി, ഇ ഗോപകുമാർ ജോ.സെക്രട്ടറി, പി വിനേശൻ ട്രഷറർ