കെ.എസ്.ഇ.ബി വൈദ്യുതി നിരക്കുകൾ ജൂണിൽ വർധിപ്പിച്ചേക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി നിരക്കുകൾ ജൂണിൽ വർധിപ്പിച്ചേക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ പൊതുതെളിവെടുപ്പ് പൂർത്തിയായതോടെ താരിഫ് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. യൂനിറ്റിന് 20 പൈസ വരെ വർധിപ്പിക്കുമെന്നാണ് കരുതുന്നത്.അഞ്ചു വർഷത്തേക്ക് താരിഫ് വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. ഇതിന്മേലുള്ള കമ്മീഷന്‍റെ തെളിവെടുപ്പാണ് പൂർത്തിയായത്. തെളിവെടുപ്പിൽ പങ്കെടുത്ത ഉപഭോക്താക്കൾ താരിഫ് വർധനക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഉപഭോക്താക്കളുടെ അഭിപ്രായത്തിന്മേൽ പ്രതികരണം അറിയിക്കാൻ കെ.എസ്.ഇ.ബിക്ക് വെള്ളിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്.ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 25 പൈസ മുതൽ 80 പൈസ വരെ വർധിപ്പിക്കണമെന്നാണ് ആവശ്യം.╌

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇