പിണറായി സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ കൃഷ്ണൻ കോട്ടുമല

തിരുരങ്ങാടി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ആരോപിച്ചു . റോഡ് സുരക്ഷയുടെ പേരിൽ സ്ഥാപിച്ച എ ഐ ക്യാമറയിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകിയതിലും ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിന്റെ മറവിലും കോവിഡ് കാലത്ത് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി വാങ്ങിയ മെഡിക്കൽ സാമഗ്രികളിൽ മേൽ നടത്തിയ അഴിമതി കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഏറ്റവും ഒടുവിൽ സി.എം.ആർ എലിൽ നിന്ന് വാങ്ങിയ മാസപ്പടി വരെ സർക്കാറിനേയും സി.പി.എം നേതാ ക്കളെയും പ്രതികൂട്ടിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.എം.പി 11-ാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് നടന്ന തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പുനത്തിൽ രവീന്ദ്രർ അധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി എം.ബി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വാസുകാരയിൽ, പി അബ്ദുൾ ഗഫൂർ, ടി എസ് സാജു, അഷറഫ് തച്ചറപടിക്കൽ സി.പ്രദീപ് കുമാർ, വിനോദ് പള്ളിക്കര, പി.ടി ഹംസ, സി.പി പ്രസാദ്, എം പി ജയശ്രി, സി.പി അറ മുഖൻ സി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.23 അംഗ ഏരിയാ കമ്മിറ്റിയേയും ഏരിയാ സെക്രട്ടറിയായി എം.ബി രാധാകൃഷ്ണനെയും സമ്മേളനം തെരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇