fbpx

കൃഷിഭവന്‍ ഓഫീസ് നവീകരണം സമര്‍പ്പിച്ചു.


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നവീകരിച്ച ചന്തപ്പടിയിലെ കൃഷിഭവന്‍ ഓഫീസ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിച്ചു. ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചത് ഓഫീസ് നിര്‍വഹണത്തിനു ആശ്വാസമായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി സുഹ്‌റാബി, സിപി ഇസ്മായില്‍. എം.സുജിനി, ഇ.പി ബാവ.  കൃഷി ഓഫീസര്‍ ആറുണി, സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. പി.കെ അസീസ്. പി.കെ മഹ്ബൂബ്,കെ,ടി ബാബുരാജന്‍, സി.പി ഹബീബ ബഷീര്‍, കൃഷി അസിസ്റ്റിന്റ് ജാഫര്‍, ത്വയ്യിബ് അമ്പാടി, അബൂബക്കർ ചിറക്കകത്ത് സംസാരിച്ചു.

-തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നവീകരിച്ച ചന്തപ്പടിയിലെ കൃഷിഭവന്‍ ഓഫീസ് സമര്‍പ്പണം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി നിര്‍വഹിക്കുന്നു.