പരീക്ഷകളിലെ ആശങ്കകൾ പരിഹരിക്കണം : കെപിഎസ് ടിഎ

*തിരുരങ്ങാടി:കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ മാർച്ച് മാസത്തിൽ നടക്കുന്ന പരീക്ഷകൾ അശാസ്ത്രീയമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ ദ്രോഹമാകുന്ന ഈ പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് മാസ്റ്റർ ആവശ്യപ്പെട്ടു. KPSTA സ്ഥാപക ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിഎസ്ടിഎയുടെ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കപ്പാറ ജി.എം.യു.പി സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജിന്റോ ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ കെ എ അബ്ദുൽ അസീസ്, പി കെ ശശികുമാർ ജില്ലാ ഭാരവാഹികളായ എ.ബി അനിൽകുമാർ, .ബിജു ഇ. എം, വേങ്ങര ഉപജില്ലാ ട്രഷറർ ടി.ടി.അബ്ദുൽ ഗഫൂർ, കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായി കെ. രാമകൃഷ്ണൻ,കുഞ്ഞിക്കോയ, ഇസ്മായിൽ യു എന്നിവർ ആശംസ പ്രസംഗം നടത്തി

Comments are closed.