കോറാട് ഉസ്താദ് ദർസ് നാൽപ്പതാം വാർഷിക സമ്മേളനവും ജീലാനി അനുസ്മരണവും

താനൂർ: ശൈഖുനാ കോറാട് ഉസ്താദ് ദർസ് നാൽപ്പതാം വാർഷിക സമ്മേളനവും ജീലാനി അനുസ്മരണവും ബുധനാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം കോറാട് ജുമ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്ല്യാർ അനുഗ്രഹ പ്രഭാഷണം നടത്തും.സമസ്ത ജോ. സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ല്യാർ നസീഹത്തും കോട്ടുമല മൊയ്തീൻകുട്ടി മുസ്ല്യാർ അനുമോദന പ്രഭാഷണവും നിർവഹിക്കും. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നിർവഹിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഫക്രുദീൻ അഹ്സനി തങ്ങൾ, സലാഹുദ്ദീൻ ഫൈസി വെന്നിയൂർ, കുഞ്ഞു മൊയ്തീൻ ഫൈസി ഓമച്ചപ്പുഴ, സുബൈർ ഫൈസി മാവണ്ടിയൂർ, അബ്ദുറഹീം ഫൈസി ഓമച്ചപ്പുഴ, സയ്യിദ് ഷാഹുൽഹമീദ് ജമലുല്ലൈലി തങ്ങൾ, സയ്യിദ് ഉമർ അലി തങ്ങൾ മണ്ണാരക്കൽ, അയ്യായ ഉസ്താദ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. അന്നേദിവസം ഉച്ചക്ക് ശേഷം ദർസ് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.വാർത്താസമ്മേളനത്തിൽ സുബൈർ ഫൈസി മാവണ്ടിയൂർ, ബഷീർ ഹാജി തടത്തിൽ, മുജീബ് ഹാജി തടത്തിൽ, ലുക്മാൻ പി.കെ, അഷ്കർ കോറാട്, മുഹമ്മദ് അബ്ദുല്ലാഹിൽ യാഫി മുസ്ല്യാർ,മുഹമ്മദ് സ്വാലിഹ് മുസ്ല്യാർ, ഫൈസൽ മുസ്ല്യാർ , അമീർ അബ്ബാസ് മുസ്ല്യാർ എന്നിവർ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇