കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജനറാലിയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

താനൂർ.ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജനറാലിയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. തെയ്യാലയിൽ നിന്നും ആരംഭിച്ച യുവജനറാലി പാണ്ടിമുറ്റത്ത് സമാപിച്ചു. തുടർന്ന് നടന്ന രക്തസാക്ഷി അനുസ്മരണ സദസ് കെഎസ്കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനം ചെയ്തു. പി പി രതീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ എ കെ മുജീബ് റഹ്മാൻ, ജോ. സെക്രട്ടറി സൈനുൽ ആബിദ്, വൈസ് പ്രസിഡന്റ് കെ കെ മനീഷ, പി പി ഷാഹുൽ ഹമീദ്, സി മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു വി വിശാഖ് സ്വാഗതം പറഞ്ഞു.ഫോട്ടോ: ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇ ജയൻ ഉദ്ഘാടനം ചെയ്യുന്നു.ഫോട്ടോ 2: ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൽ അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തുന്നു.

Comments are closed.