കൊടിഞ്ഞി ജി.എം.യു.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം!സ്‌കൂളിലെ പൈപ്പുകളും ടൈല്‍സുകളും തകര്‍ത്തു
തിരൂരങ്ങാടി: കൊടിഞ്ഞി ജി.എം.യു.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ പൈപ്പുകളും ടൈല്‍സുകളും തകര്‍ത്തു. വെള്ളം കുടിക്കുന്നതിനായി സ്ഥാപിച്ച പൈപ്പുകള്‍, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഫില്‍റ്റര്‍, സ്‌കൂളിലെ നവീകരണത്തിനായി എത്തിച്ച പുതിയ ടൈല്‍സുകള്‍ എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
രാത്രിയില്‍ മതില്‍ ചാടിയാണ് അക്രമികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കടന്നത്. മദ്യപിച്ചതിന്റെ അടയാളവും സ്‌കൂള്‍ സ്റ്റേജിലെ ക്ലാസ് മുറിയിലുണ്ട്. സ്‌കൂളിലെ ടോയ്‌ലറ്റ് നവീകരണത്തിനായി എത്തിച്ച ടൈല്‍സ് ബോക്‌സുകള്‍ മതിലിന് പുറത്തേക്ക് എറിഞ്ഞ നിലയിലാണ്. ഒരു ബോക്‌സ് മോഷണം പോയിട്ടുമുണ്ട്. പുറത്തേക്ക് എറിഞ്ഞ ബോക്‌സുകളിലെ ടൈല്‍സുകളെല്ലാം പൊട്ടിയ നിലയിലാണ്. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
തിരൂരങ്ങാടി എസ്.ഐ റഫീഖിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പ്രദേശം പരിശോധിച്ചു. അക്രമികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിക്കുമെന്നും പ്രദേശത്ത് നെറ്റ് പെട്രോളിംഗ് ശക്തമാക്കുമെന്നും റഫീഖ് പറഞ്ഞു.