കെ എൻ എം താനാളൂർ മണ്ഡലം മദ്രസ സർഗ്ഗ മേള : താനൂർ എം ടി ക്യു ഒന്നാം സ്ഥാനം നേടി

താനൂർ :കെ എൻ എം താനാളൂർ മണ്ഡലം മദ്രസ സർഗ്ഗമേളയിൽ കൂടുതൽ പോയിന്റ് നേടി എം ടി ക്യു ഒന്നാം സ്ഥാനവും താനാളൂർ ഇസ്‌ലാഹുൽ ഇഖ്‌വാൻ മദ്രസ രണ്ടാം സ്ഥാനവും നേടി താനാളൂർ പാണ്ടിയാട് മദ്രസത്തുൽ ഇസ്ലാഹിയ്യക്കാണ് മൂന്നാം സ്ഥാനം താനൂർ പ്ലസന്റ സ്കൂളിൽ വെച്ച് നടന്ന സർഗമേള താനൂർ മുനിസിപ്പൽ ചെയർമാൻ പി പി ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു കെ എൻ എം മണ്ഡലം പ്രസിഡന്റ്‌ കെപി മുഹമ്മദ്‌ കുട്ടി മദനി അധ്യക്ഷനായി മണ്ഡലം സെക്രട്ടറി ടി പി അബ്ദുറസാഖ് പകര, ജില്ലാ വൈസ് പ്രസിഡന്റ്‌ ഉബൈദുള്ള താനാളൂർ, സംസ്ഥാന കൗൺസിലർ എം ടി മുഹമ്മദ്‌, പി എസ് മുഹമ്മദ്‌ മാസ്റ്റർ, എ കെ നവാസ്, മദ്രസ കോംപ്ലക്സ് സെക്രട്ടറി യൂ സഹീൽ താനാളൂർ പ്രസംഗിച്ചു. സമാപന ചടങ്ങിൽ എം ടി അബ്ദുൽ അസീസ് സമ്മാനദാനം നിർവഹിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇