fbpx

കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം: അബ്ബാസലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: കെ.എം.സി.സികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സിക്ക് കീഴിലുള്ള മുസാഅദ റമസാന്‍ റിലീഫ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. കെ.എം.സി.സിയുടെ ഓരോ പ്രവര്‍ത്തനവും നിരവധി പേരുടെ ജീവിതമാണ്. പാവപ്പെട്ടവന്റെ ആശ്രയ കേന്ദ്രമായി ഓരോ കെ.എം.സി.സികളും മാറി. പ്രവാസ ലോകത്തെ ഇന്ത്യക്കാരുടെ സമാന്തര സര്‍ക്കാറായി വരെ കെ.എം.സി.സിയെ ആളുകള്‍ കാണുന്നു. സേവന പാതയില്‍ ചരിത്രം രചിച്ചാണ് കെ.എം.സി.സി മുന്നോട്ട് പോകുന്നതെന്നും റിയാദിലെ നന്നമ്പ്രക്കാര്‍ കെ.എം.സി.സിക്ക് കീഴില്‍ ചെയ്യുന്ന സേവനവും മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു. ഫിര്‍ദൗസ് ചെറുമുക്ക് അധ്യക്ഷനായി.
വര്‍ഷത്തില്‍ 12 ലക്ഷത്തിലേറെ രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തി വരുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സിയുടെ റമസാന്‍ റിലീഫ് വിതരണമാണ് ചെറുമുക്ക് വെസ്റ്റ് ഖാഇദെ മില്ലത്ത് സൗധത്തില്‍ നടന്നത്. പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധനരായ 110 രോഗികള്‍ക്കും അഞ്ച് വീട് നിര്‍മ്മാണത്തിനുമുള്ള ധനസഹായമാണ് ഇന്നലെ വിതരണം ചെയ്തത്. പുറമെ പാവപ്പെട്ട വിധവകള്‍ക്ക് മാസാന്ത പെന്‍ഷന്‍, യത്തീം കുട്ടികള്‍ക്ക് മാസാന്ത ധനസഹായം, നിരവധി ബൈത്തുറഹ്മകള്‍, നിരവധി വീടുകള്‍ക്കുള്ള സഹായം എന്നിവ ചെയ്തു വരുന്നുമുണ്ട്.
സൗദി കെഎം.സി.സി നാഷ്ണല്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ സലാം യമാനി പ്രാര്‍ത്ഥന നടത്തി. പൂഴിക്കല്‍ സലീം, യു.എ റസാഖ്, ഒ.കെ മുഹമ്മദ് കുട്ടി, എം.പി അബ്ദുസ്സമദ്, മക്കാനി മുനീര്‍, അലി തെയ്യാല, പനയത്തില്‍ മുസ്തഫ, നടുത്തൊടി മുസ്തഫ, പച്ചായി ബാവ, ഒടിയില്‍ പീച്ചു, കെ.കെ റഹീം, നെച്ചിക്കാട് അബ്ദുറഹ്മാന്‍, സി.പി റസാഖ്, സി.പി ഷാക്കിര്‍, എം.പി മുനീബ്, സിദ്ധീഖ് പറമ്പില്‍ പ്രസംഗിച്ചു.