ജനാധിപത്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന തല അധ്യാപക പ്രതിഭാ പുരസ്കാരം കെ.എം ഹാജറക്ക്

.തിരൂരങ്ങാടി:ജനാധിപത്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന തല അധ്യാപക പ്രതിഭാപുരസ്കാരം ഹാജറ കെ.എം ന് ലഭിച്ചു… അധ്യാപന രംഗത്തെ മികച്ച സേവനത്തോടൊപ്പം കുട്ടികൾക്കു വേണ്ടി രചിച്ച നിരവധി ബാലസാഹിത്യ രചനകൾ കൂടി പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 2 ന് കോഴിക്കോട് ശിക്ഷക് സദനിൽവച്ച് അവാർഡ് നൽകും.വടകര സ്വദേശിനിയായ ഹാജറ കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ അധ്യാപികയാണ്.കഥകൾക്കും കവിതകൾക്കും നേരത്തെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചിത്രം:കെ.എം ഹാജറ.