സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർസീരിസ് അനുവദിച്ചു*

തിരുവനന്തപുരം : സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർസീരിസായി കെ എൽ 99 അനുവദിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറങ്ങും. ബുധനാഴ്ച ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. സർക്കാർ വാഹനങ്ങളുടെ ദുരുപയോ​ഗം തടയാനാണ് പ്രത്യേക സീരിസ് ഏർപ്പെടുത്തുന്നത്. കെഎസ്ആർടിസി ദേശസാത്കൃതവിഭാ​ഗത്തിന് കെ എൽ 15 അനുവദിച്ചത് പോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും. കെ എൽ 99-എ സംസ്ഥാന സർക്കാരുകൾക്കും, കെ എൽ 99-ബി സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും കെ എൽ 99-സി തദ്ദേശ സ്ഥാപനങ്ങൾക്കും, കെ എൽ 99-ഡി പൊതുമേഖല സ്ഥാപനങ്ങൾക്കും നൽകും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇