കിൻഷിപ്പോണം’23*

- തിരൂർ കിൻഷിപ്പ് ഫൗണ്ടേഷന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയായ *’കിൻഷിപ്പോണം 2023’* സ്നേഹതീരം വോളന്റീർ വിങ്ങിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 31 വ്യാഴാഴ്ച തിരൂർ നൂർലേക്ക് ഉദ്ധ്യാനത്തിൽ വെച്ച് സംഘടിപ്പിച്ചു. കിൻഷിപ്പിലെ 150 ഓളം ഭിന്നശേഷി സുഹൃത്തുക്കളും അവരുടെ വീട്ടുകാരും സ്നേഹതീരം വോളന്റിയർമാരും ഉൾപ്പെടെ 400ഓളം പേർ ഓണാഘോഷത്തിൽ പങ്കെടുത്തു. ഭിന്നശേഷി സുഹൃത്തുക്കളുടെ പ്രാർത്ഥനാഗാനത്തോട് കൂടി ‘കിൻഷിപ്പോണം 2023’ ആരംഭിച്ചു. പരിപാടിയിൽ സംഗമിച്ചവർ ഓരോരുത്തരായി അവരവരുടെ ഓണം ഓർമ്മകളും, സന്ദേശങ്ങളും പങ്കുവെച്ചു.ഭിന്നശേഷിക്കാർക്കുള്ള ദേശീയ അവാർഡ് ജേതാവായ റിൻഷാ. എൻ ഉദ്ഘാടന ചെയ്തു. ഓണാഘോഷത്തിന് കിൻഷിപ് ഫൗണ്ടേഷൻ ഡയറക്ടർമാരായ നാസർ സി.പി ,അബുൽ ഫസൽ, അൽത്താഫ്, കിൻഷിപ്പ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ദിലീപ് അമ്പായത്തിൽ, മൊയ്തുഷ, ഫൈസൽ ബാബു, നാജിറ അഷ്‌റഫ്, അഷ്‌റഫ് റീഗൾ, സുധീഷ് നായത്ത് എന്നിവർ നേതൃത്വം നൽകി. ആയിഷ, ഷൈനി എന്നിവർ ഓണോർമകൾ പങ്കുവെച്ചു.ഭിന്നശേഷി സുഹൃത്തുക്കളുടെ വടംവലി, ഉറിയടി, ഓണപ്പാട്ട്, തിരുവാതിര, കേരള ശ്രീമാൻ / മലയാളി മങ്ക ഫാഷൻ ഷോ, വീൽചെയർ റേസിംഗ്, മാവേലി ക്വിസ് തുടങ്ങി നിരവധി രസകരമായ ഓണക്കളികളും കലാ പരിപാടികളും ‘കിൻഷിപ്പോണ’ത്തിൽ നടന്നു.ഓണക്കളികളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം തിരൂർ DYSP കെ.എം. ബിജു നിർവഹിച്ചു.കൂടാതെ കൊണ്ടോട്ടി ബാപ്പുട്ടി & ടീമിന്റെ മുട്ടിപ്പാട്ടും സംഗീതപരിപാടിയും നടന്നു.മനോഹരമായ ഒരു ഗ്രൂപ്പ് സെഷനോട് കൂടിയാണ് ‘കിൻഷിപ്പോണം 2023’ അവസാനിച്ചത്.
റിപ്പോർട്ട്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ബാപ്പു വടക്കേ യിൽ
+91 93491 88855