നവസാഹിത്യകാരന്മാർക്കായി കിലയും ശിഖയും കൈകോർക്കുന്നു, ‘വാക്കില’

 കാവ്യശിഖയുടെ  ആഭിമുഖ്യത്തില്‍ മേയ് മാസത്തില്‍ ഒരു  സാഹിത്യശില്പശാലയും ത്രിദിനക്യാമ്പും മെയ്‌മാസം 12, 13, 14 എന്നീ തീയതികളിൽ കിലയില്‍വച്ച് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ – മുളങ്കുന്നത്തുകാവ്) നടത്തുന്നു. കാവ്യശിഖാസംഗമവും ത്രിദിന സാഹിത്യശില്പശാലയും കഥ -കവിത ക്യാമ്പുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.  ഡോ. സി. രാവുണ്ണിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ ക്യാമ്പിൽ പത്തോളം പ്രമുഖസാഹിത്യകാരൻമാരുടെ വിഷയാധിഷ്ഠിതമായ ചർച്ചകളും സംവാദങ്ങളും ഉണ്ടായിരിക്കും. സഹവാസക്യാമ്പായാണ് ഇത് നടത്തുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും.വാക്കിലയുടെ ഉപദേശകസമിതിയിൽ പ്രൊ. കെ. സച്ചിദാനന്ദന്‍, അശോകന്‍ ചെരുവില്‍, വിഡി പ്രേം പ്രസാദ്, എം എന്‍ വിനയകുമാര്‍, സി ആര്‍ ദാസ് എന്നിവരാണുള്ളത്.  കാവ്യശിഖ,  കഥാതല്പം അംഗങ്ങളെയും പിറപ്പ്, തട്ടകം, വാക്കുമരം തുടങ്ങിയ ക്യാമ്പുകളില്‍ തിളങ്ങിയ യുവ സര്‍ഗ്ഗപ്രതിഭകൾ ഉൾപ്പെടെ നൂറ്റമ്പതോളം യുവസാഹിത്യകാരന്മാർക്ക് അവരുടെ കൃതികൾ അവതരിപ്പിക്കുവാനും ചർച്ച ചെയ്യുവാനും  ഈ വേദി അവസരം ഒരുക്കുന്നു.  സ്വന്തം സൃഷ്ടികള്‍ അവതരിപ്പിക്കുവാനും അവയുടെ വിലയിരുത്തുവാനും സാഹിത്യ രംഗത്തെ വികാസപരിണാമങ്ങളേയും നൂതനപ്രവണതകളേയും കാലികമായ വെല്ലുവിളികളേയും അറിയുവാനും ചര്‍ച്ച ചെയ്യുവാനുമുളള അവസരം ഒരുക്കുന്നതാണ്.ക്യാമ്പിന്റെ ഭാഗമായി പുസ്തക പ്രദർശനം, ചിത്രപ്രദർശനം, ലഘുനാടക-സിനിമാ അവതരണങ്ങൾ എന്നിവ ഉണ്ടാവും ക്യാമ്പിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓരോ രചനയെ ഉൾപ്പെടുത്തി ഒരു സമാഹാരവും ഇറക്കുന്നുണ്ട്.  ഇവയെക്കൂടാതെ ചിത്രകലയും നാടകാവതരണവും ഷോർട് മൂവി പ്രദർശനവും ക്യാമ്പ് ഫയർ പ്രോഗ്രാമും ഉണ്ട്. കിലയും ശിഖയും കൈകോർക്കുന്ന ഈ കലാസാഹിത്യവേദിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശ്രീ ജയറാം വാഴൂർ (9995125547), ശ്രീ ഷാഫി മുഹമ്മദ്‌ റാവുത്തർ (8075390863) എന്നിവരെ സമീപിക്കുക. റെജിസ്ട്രേഷൻ ഫീ 1500 രൂപയാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്‌ തയ്യാറാക്കിയത് അജയ് നാരായണൻ