ഡ്രാക്ക് ആന്‍ഡ് സ്‌കെലിറ്റണ്‍സ്’: സ്പൂക്കി ചേസ് കോമഡിക്കായി ടൂണ്‍സ് മീഡിയ ഗ്രൂപ്പും എലെ ആനിമേഷനും കൈകോര്‍ക്കുന്നു

0

തിരുവനന്തപുരം, കിഡ്സ് ആന്‍ഡ് ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ ആഗോളതലത്തില്‍ പ്രമുഖരായ ടൂണ്‍സ് മീഡിയ ഗ്രൂപ്പ്  ഇന്ത്യയിലെ എലെ ആനിമേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ആനിമേറ്റഡ് കാര്‍ട്ടൂണ്‍ സീരീസ് നിര്‍മിക്കുന്നു. ഇരു കമ്പനികളും സംയുക്തമായി നിർമിക്കുന്ന സ്പൂക്കി ചേസ് കോമഡി സീരീസായ ‘ഡ്രാക്ക് ആന്‍ഡ് സ്‌കെലിറ്റണ്‍സ്’ രാജ്യാന്തരതലത്തില്‍ നാലു മുതല്‍ ഏഴു വയസുവരെയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ്. 2ഡി ഡിജിറ്റല്‍ 78×7′ ആനിമേറ്റഡ് ഫോര്‍മാറ്റിലെത്തുന്ന ‘ഡ്രാക്ക് ആന്‍ഡ് സ്‌കെലിറ്റണ്‍സി’നു ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകളുണ്ടാവും.

പരലോകത്തെ രണ്ട് എതിരാളികള്‍ പരസ്പരം ജയിക്കാനായി കൗശലം പ്രയോഗിക്കുമ്പോള്‍, തമാശക്കാരായ മൂന്ന് അസ്ഥികൂടങ്ങള്‍ കൗണ്ട് ഡ്രാക്കുള ജൂനിയറിന്റെ കോട്ടയില്‍ എക്കാലവും തങ്ങാനായി അഭയം പ്രാപിക്കുന്നതാണ് ‘ഡ്രാക്ക് ആന്‍ഡ് സ്‌കെലിറ്റണ്‍സ്’ സീരിസിന്റെ പ്രമേയം. അസ്ഥികൂടങ്ങൾ വീഗൻ വാമ്പയറായ ഡ്രാക്കിനെ മറികടക്കാൻ കൗശലപൂര്‍വം ശ്രമിക്കുന്നു, എന്നാല്‍ ഡ്രാക്കിനാവട്ടെ തന്റെ വീട് നിലനിര്‍ത്താന്‍ ചില തന്ത്രങ്ങളുണ്ട്. തുടര്‍ന്നു കാണികളെ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്നതും അങ്ങേയറ്റം രസിപ്പിക്കുന്നതുമായ ചേസ് കോമഡിയാണ്.അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നിരവധി ഷോകള്‍ നിര്‍മിക്കുകയും വാര്‍ണര്‍ മീഡിയ ഏഷ്യ പസിഫിക് കാർട്ടൂൺ നെറ്റ്‌വവർക്കിനായി ഷോകള്‍ നിര്‍മിക്കുകയും നിരവധി ഒറിജിനല്‍ കണ്ടെന്റ് വികസന സംരംഭങ്ങള്‍ക്കു തുടക്കമിടുകയും ചെയ്ത സിലാസ് ഹിക്കിയാണ് ‘ഡ്രാക്ക് ആന്‍ഡ് സ്‌കെലിറ്റണ്‍സിന്റെ ക്രിയേറ്റീവ് കൺസൽട്ടൻറ്. ‘ദി അമേസിങ് വേള്‍ഡ് ഓഫ് ഗംബോള്‍’, ‘ദ് ഹീറോയിക്ക് ക്വസ്റ് ഓഫ് ദ് വാലിയൻറ് പ്രിൻസ് ഇവൻഡോ’, തുടങ്ങി ഒട്ടനവധി ഷോകളിലൂടെ പ്രശ്തനായ പോള്‍ നിക്കോള്‍സണും ഒപ്പമുണ്ട്. ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ടീമിനെ പിന്തുണയ്ക്കുന്നതിനും ഈ ഐ പി വിജയകരമാക്കുന്നതിനും ഇരുവരും അവരുടെ സര്‍ഗാത്മക കാഴ്ചപ്പാട് പങ്കുവയ്ക്കും. പരമ്പരയുടെ മുഴുവന്‍ പ്രീ-പ്രൊഡക്ഷന്റെയും പോസ്റ്റ്-പ്രൊഡക്ഷന്റെയും ഉത്തരവാദിത്തം ടൂണ്‍സ് നിര്‍വഹിക്കും. ടൂണ്‍സ് അഫിലിയേറ്റ് കമ്പനിയായ, അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള ടെലിഗേലാണ് ഇംഗ്ലിഷ് പതിപ്പിന്റെ വോയ്സ് ഓവറും പോസ്റ്റ് പ്രൊഡക്ഷനും കൈകാര്യം ചെയ്യുന്നത്. അയര്‍ലന്‍ഡ് ഒഴികെ, ലോകമെമ്പാടുമുള്ള എല്‍ ആന്‍ഡ് എം അവകാശങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും പ്ലാറ്റ്ഫോമുകളിലും പരമ്പര പ്രക്ഷേപണം ചെയ്യുന്നതിനുള്ള എക്സ്‌ക്ലൂസീവ് വിതരണാവകാശവും ടൂണ്‍സിനായിരിക്കും. എലെ ആനിമേഷന്‍സാണു പരമ്പരയിലെ മുഴുവന്‍ ആനിമേഷനും ഒരുക്കുക.ഡ്രാക്ക് ആന്‍ഡ് സ്‌കെലിറ്റണ്‍സിനു സാര്‍വത്രിക തീം ഉള്ളതിനാല്‍ എലെ ആനിമേഷനുമായുള്ള ഈ കരാര്‍ തന്ത്രപ്രധാനമായ ഒന്നായി ഞങ്ങള്‍ കരുതുന്നു,” ടൂണ്‍സ് മീഡിയ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ജയകുമാര്‍ പറഞ്ഞു. പ്രക്ഷേപകരില്‍നിന്നുള്ള വലിയ താല്‍പ്പര്യം കണക്കിലെടുത്ത്, പുതിയ പരമ്പരയ്ക്ക് ആഭ്യന്തരവും അന്തര്‍ദേശീയവുമായ പതിപ്പുകളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കത്തിനായുള്ള ഈ സഹകരണത്തിന് ഇന്ത്യയിൽ നിന്നും രാജ്യത്തിന് പുറത്തു നിന്നും സ്വീകാര്യത ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്ക് വച്ചു.ടൂണ്‍സുമായി ഈ പദ്ധതി ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ ഭാഗമാകേണ്ട തരത്തിലുള്ള ഐ പിയാണെന്നു തീരുമാനിച്ചു. ആഭ്യന്തര, രാജ്യന്തര ആരാധകര്‍ക്കു പ്രിയങ്കരമാകാനുള്ള എല്ലാ

ഘടകങ്ങളും ഇതിലുണ്ട്. മാത്രമല്ല, ഈ സഹകരണം ഒഡിഷയിലെ വളരുന്ന ആനിമേഷന്‍ വ്യവസായത്തിനു ഗുണകരമാകുകയും ചെയ്യും,” എലെ ആനിമേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ദുര്‍ഗ പ്രസാദ് പറഞ്ഞു.

ഒഡിഷയില്‍നിന്നുള്ള ഒരു ആനിമേഷന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമസ്ഥതയിലുള്ളതും അതു നിര്‍മിക്കുന്നതുമായ ആദ്യത്തെ രാജ്യാന്തര ഐ പിയാണിതെന്നും ഇത് എല്ലാ ഒഡിയക്കാര്‍ക്കും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.