താനാളൂര്‍ കനിവ് ചാരിറ്റബ്ള്‍ ട്രസ്റ്റും കോഴിക്കോട് ഹെല്‍പിംഗ് ഹാന്‍റ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 22

താനാളൂര്‍ കനിവ് ചാരിറ്റബ്ള്‍ ട്രസ്റ്റും കോഴിക്കോട് ഹെല്‍പിംഗ് ഹാന്‍റ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 22 താനാളൂർ: കനിവ് ചാരിറ്റബ്ള്‍ ട്രസ്റ്റും കോഴിക്കോട് ഹെല്‍പിംഗ് ഹാന്‍റ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 22ന് ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ താനാളൂരില്‍ നടക്കും. 18 വര്‍ഷക്കാലമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും, സാമൂഹിക-വിദ്യഭ്യാസ മേഖലകളിലും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ താനാളൂര്‍ കനിവ് ചാരിറ്റബ്ള്‍ ട്രസ്റ്റ് നടത്തിവരുന്നു. സമൂഹത്തില്‍ സാമ്പത്തിക കഷ്ടതയനുഭവിക്കുന്നവര്‍ക്ക് മാസാന്ത ഭക്ഷ്യകിറ്റ് വിതരണം, മെഡിക്കല്‍ ഷോപ്പുകള്‍ മുഖേന മരുന്ന് വാങ്ങുന്നതിന് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്ത് വരുന്നു. പലിശ രഹിത സാഹായനിധി, ചികിത്സാ സഹായങ്ങള്‍, മെഡിക്കല്‍ എക്യുപ്പ്മെന്‍റ്സ് വിതരണം, പബ്ലിക്ക് റീഡിംഗ് സെന്‍റര്‍, പരസ്പര സഹായ നിധി, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയെല്ലാം കനിവ് ട്രസ്റ്റ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളാണ്. വൃക്ക സംബന്ധമായ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും അത്തരം രോഗങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ക്യാമ്പിനോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ് നടക്കും. പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പരിശോധന നടക്കുക. താനാളൂര്‍ ടൗണിന്‍റെ ഹൃദയഭാഗത്ത് നടക്കുന്ന ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്യും. കനിവ് ട്രസ്റ്റ് ചെയര്‍മാന്‍ ഉബൈദുല്ല താനാളൂര്‍ അധ്യക്ഷത വഹിക്കും. താനാളൂര്‍ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് വി. അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആബിദ ഫൈസല്‍, താനാളൂര്‍ 6-ാം വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് എന്നിവര്‍ സംബന്ധിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻഉബൈദുള്ള താനാളൂർ , ഫിനാൻസ് കൺവീനർ കെ.ടി. ഇസ്മായിൽ മാഷ് , റിലീഫ് കൺവീനർ വി.പി ആബിദ് റഹ് മാൻ , എൻ.കെ.മുസ്തഫ, എം. കുഞ്ഞിമൊയ്തീൻ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇