fbpx

വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി
10 ലക്ഷം രൂപ
സഹായ വിതരണവും കുടുംബ സംഗമവും ശനിയാഴ്ച

തൃപ്പനച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി കുടുംബസുരക്ഷാ പദ്ധതിയിലൂടെ മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് നല്‍കുന്ന പത്ത്‌ലക്ഷം രൂപയും ജില്ലാകമ്മിറ്റി നേരിട്ട് നല്‍കുന്ന മുപ്പതിനായിരം രൂപയും തൃപ്പനച്ചി യൂണിറ്റില്‍ നിന്നും മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് നല്‍കുന്നു. ശനിയാഴ്ച രാവിലെ 9 മണിക്ക് തൃപ്പനച്ചി എ.യു.പി.സ്‌കൂളില്‍ വെച്ച് നടക്കുന്ന കുടുംബ സംഗമവും സഹായ വിതരണവും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറും. ജില്ല ജനറല്‍ സെക്രട്ടറി എം.കുഞ്ഞി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ മുപ്പതിനായിരം കുടുംബത്തിന് കൈമാറും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കറ്റ് പി.വി. മനാഫ് പുല്‍പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റ് നുസ്രിന മോള്‍, വാര്‍ഡ് മെമ്പര്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വാളപ്ര കോമുകുട്ടി, അരിക്കോട് സബ് ഇന്‍സ്പക്ടര്‍ അബ്ബാസ് അലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ പി. അബുബക്കര്‍, ജനറല്‍ സെക്രട്ടറി ഒ.പി.എ.കരിം, ട്രഷറര്‍ ടി.പി. സൈനുദ്ദീന്‍ . വൈസ് പ്രസിഡന്റ് പി.വിജയൻ . യൂത്ത് വിംഗ് പ്രസിഡന്റ് കെ.മുഹമ്മദ് നൗഫൽ എന്നിവര്‍ പങ്കെടുത്തു