പഞ്ചദിന സത്യഗ്രഹം ആരംഭിച്ചു
സംസ്ഥാന പെൻഷൻകാരുടെ തടഞ്ഞു വച്ച പെഷൻ പരിഷ്കാരണ കുടിശ്ശിക നൽകുക, കുടിശ്ശികയായ 4 ഗഡു ക്ഷാമാശ്വസം അനുവദിക്കുക, മെഡിസപ്പ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലയിലെ 19 ട്രഷറകൾക്കു മുന്നിലും ഇന്ന് മുതൽ 6 വരെ പഞ്ച ദിന സത്യഗ്രഹ സമരത്തിന് തുടക്കം ആയി.വള്ളിക്കുന്നു – തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ഇന്ന് തിരുരങ്ങാടി ട്രഷറിക്കു മുൻപിൽ സത്യഗ്രഹ സമരം നടത്തുകയുണ്ടായി.ജില്ലാ പ്രസിഡന്റ് ശ്രീ മുല്ലശ്ശേരി ശിവരാമൻ നായർ ഉത്ഘാടനം ചെയ്തു. സർവ്വശ്രീ, അശോകൻ മേച്ചേരി, എൻ കെ ശശിധരൻ മാസ്റ്റർ, രമുണ്ണികുട്ടി മാസ്റ്റർ, വി കെ ഭാസ്കരൻ മൂസത്, സി. വേലായുധൻ,പ്രസന്ന ചന്ദ്രൻ എം, ജോൺസൻ മാസ്റ്റർ, മുഹമ്മദ് കുട്ടി കാട്ടുങ്ങൽ,മുരളീധരൻ നായർ എം കെ, ബാലകൃഷ്ണൻ കാളനരി, കെ കെ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു.നേരത്തെ, സമരാനുകൂലികൾ ചെമ്മാട് ടൗണിൽ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തി.ഭാസ്കരൻ മൂസത് വി കെജനറൽ സെക്രട്ടറി,KSSPAവള്ളികുന്ന്നിയോജക മണ്ഡലം