സന്നാഹം’ നേതൃസംഗമങ്ങൾ തുടങ്ങി.വിശ്വാസ ദാർഢ്യതയോടെ പ്രതിസന്ധി ഘട്ടങ്ങളിൽ സജീവമാകാൻ പ്രവർത്തകർക്കാകണം : കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി
‘നിലമ്പൂർ:കേരള മുസ്ലിം ജമാഅത്ത് പ്രഥമമായി നടത്തിയ സംഘടനാ സ്കൂൾ പഠിതാക്കളും യുണിറ്റ് , സർക്കിൾ, സോൺ ഭാരവാഹികളും പങ്കെടുത്ത ” സന്നാഹം 23″ നേതൃസംഗമങ്ങൾ തുടങ്ങി. പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസദാർഢ്യതയോടെ പ്രവർത്തന രംഗത്ത് സജീവമായി പൂർവ്വസൂരികളായ പണ്ഡിതമഹത്തുക്കളുടെ ജീവിതം അനുധാവനം ചെയ്തു വിജയം നേടാൻ നമുക്കാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു..ജില്ലതല ഉദ്ഘാടനം നിലമ്പൂർ വല്ലപ്പുഴ മദ്രസ ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സോൺ പ്രസിസന്റ് സുലൈമാൻ ദാരിമി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അലവിക്കുട്ടി ഫൈസി എടക്കര, സി.എച്ച് ഹംസ സഖാഫി പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. കെ.പി. ജമാൽ കരുളായി, അക്ബർ ഫൈസ മമ്പാട്, സി.കെ. റശീദ് മുസ്ലിയാർ, ഉമർ ചാലിയാർ, അബ്ദു റശീദ് സഖാഫി സംബന്ധിച്ചു. ജില്ലയിലെ 23 സോൺ കേന്ദ്രങ്ങളിലാണിത് നടക്കുന്നത്. ചടങ്ങിൽസംഘടനാസ്കൂൾ പരീക്ഷാ വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും മുഴുവൻ പഠന ക്‌ളാസിലും പങ്കെടുത്തവർക്ക് കോഴ്സ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇