23 ദാറുൽ ഖൈർ ഭവന പദ്ധതി പൂർത്തിയാക്കും

.മലപ്പുറം: കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പു പ്രവർത്തന വർഷം 23 ദാറുൽ ഖൈർ ഭവന പദ്ധതി പൂർത്തീകരിക്കും. ജില്ലയിലെ 23 സോൺ കമ്മിറ്റികളിലെ ക്ഷേമകാര്യ സമിതിയുടെ മേൽനോട്ടത്തിലാണിത് നടത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ റമളാൻ ക്യാമ്പയിൻ പദ്ധതിയിലാണിതിന്റെ പ്രഖ്യാപനം നടത്തിയത്. 2024 ഏപ്രിൽ മാസത്തിൽ നിർധനരായ ആളുകൾക്കിത് സമർപ്പിക്കും. കോട്ടപ്പടി പി.എം.ആർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ല പ്രവർത്തക സമിതി പദ്ധതികൾക്ക് അന്തിമ രൂപം നൽകി. സെൻട്രൽ ക്യാബിനറ്റ് ചെയർമാൻ പൊൻമള മൊയ്തീൻ കുട്ടി ബാഖവി പ്രാർത്ഥന നടത്തി.ജില്ല ഉപാദ്ധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി.കെ.യു മൗലവി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, പി.എസ് കെ ദാരിമി എടയൂർ, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ പി.കെ.മുഹമ്മദ് ബശീർ, അലവി കുട്ടി ഫൈസി, കെ.ടി. ത്വാഹിർ സഖാഫി, യൂസ് ഫ് ബാഖവി മാറഞ്ചേരി, എ. അലിയാർ, കെ.പി. ജമാൽ കരുളായി സംബന്ധിച്ചു.പുതിയ അധ്യയന വർഷാരംഭം ആശങ്കകളൊഴിവാക്കി ജില്ലയിൽ ഒഴിവുവന്ന മുഴുവൻ അധ്യാപക തസ്തികകളിലും ഉടൻ നിയമനം നടത്തണമെന്നും പ്രവർത്തകസമിതി ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇