കേരള മുസ്‌ലിം ജമാഅത്ത്തിരുനബി (സ ) സ്നേഹ ലോകം ജില്ലയിൽ 23 കേന്ദ്രങ്ങളിൽ മീലാദ് റാലി നാളെ നടക്കും

.മലപ്പുറം: വിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി (സ )തിരുപ്പിറവിയാഘോഷ ഭാഗമായി നാളെ (വെള്ളി 29/09)ജില്ലയിലെ 23 സോണുകളിൽ മീലാദ് റാലി നടക്കും. കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റികളുടെ നേതൃത്വത്തിലാണിത് നടക്കുന്നത്. വൈകിട്ട് 4.30 ന് സമസ്തയുടെയും പ്രാസ്ഥാനികനേതാക്കളുടെയും കൂട്ടായ്മയോടെ നടക്കുന്ന റാലിയിൽ ആയിരങ്ങൾ അണിനിരക്കും. പരസ്പര വിശ്വാസവും സാഹോദര്യവും ദൃഢമാക്കുന്ന തരത്തിലുള്ള പ്രവാചക സന്ദേശങ്ങളും പ്രകീർത്തനങ്ങളും റാലിക്ക് മിഴിവേകും. അരീക്കോട് കുനിയിൽ, എടക്കര ടൗൺ, എടപ്പാൾ വട്ടംകുളം, എടവണ്ണപ്പാറ ടൗൺ, കൊളത്തൂർ പാങ്ങ്, കൊണ്ടോട്ടി ടൗൺ, കോട്ടക്കൽ ചങ്കുവെട്ടി, മലപ്പുറം ചട്ടിപ്പറമ്പ്, മഞ്ചേരി ഈസ്റ്റ് പയ്യനാട്, വെസ്റ്റ് മഞ്ചേരി ടൗൺ, നിലമ്പൂർ ടൗൺ, പരപ്പനങ്ങാടി അരിയല്ലൂർ, പെരിന്തൽമണ്ണ ടൗൺ, പൊന്നാനി പെരുമ്പടപ്പ്, പുളിക്കൽ ഐക്കരപ്പടി, പുത്തനത്താണി കല്ലിങ്ങൽ, താനൂർ വൈലത്തൂർ, തേഞ്ഞിപ്പലം നീരോൽപ്പാലം, തിരൂർ ടൗൺ, തിരുരങ്ങാടി കുന്നുംപുറം, വളാഞ്ചേരി ടൗൺ, വേങ്ങര ടൗൺ, വണ്ടൂർ ടൗൺ എന്നിവടങ്ങളിലാണ് റാലി നടക്കുന്നത്.നിലമ്പൂരിൽ ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമിയും വേങ്ങര യിൽ ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹിമാൻ സഖാഫിയും നേതൃത്വം നൽകും.

Comments are closed.