പ്രതിഭക്കാദരവുമായി കേരള മുസ്‌ലിം ജമാഅത്ത്

.മലപ്പുറം:മത പഠനത്തോടൊപ്പം ഡൽഹി ഐ.ഐ. ടി യിൽ എം.ടെക് ൽ അപ്ലൈഡ് ഒപ്ടിക്സിന് പഠിച്ച് കൊണ്ടിരിക്കെ ഉന്നത സ്കോളർഷിപ്പിനർഹനായ മുഹമ്മദ് ഫായിസ് എന്ന പ്രതിഭാധനനായ വിദ്യാർത്ഥിക്ക് അനുമോദനവുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി . ചെറുശോല സ്വദേശിയായ കാലടി ഉസ്മാൻ , റസിയ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ്. നാട്ടിലെ മത കലാലയമായ സൗത്തുസ്സുന്ന ദർസിൽ ശിഹാബുദ്ധീൻ സഖാഫി വളവന്നൂരെന്ന ഗുരുനാഥന്റെ കീഴിൽ മികച്ച പ്രോൽസാഹനത്തോടെ പഠിച്ച് കൊണ്ടിരിക്കുന്നത്.ഡൽഹി ഐ.ഐ.ടിയിലെ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ചെയ്യുന്നതിന് ഇപ്പോൾ ജർമ്മനിയിലേക്ക് പോകുന്നതിനുള്ള ഡാഡ് ( DAAD – ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ്) സ്കോളർഷിപ്പിനർഹനായിരിക്കുകയാണീ മിടുക്കൻ. എം ടെക്കിന്റെ ആദ്യ വർഷത്തെ മാർക്കും മികവിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ഈ സ്കോളർഷിപ് ലഭിക്കുന്നത്. ഇന്ത്യയിലെ ഐഐടി കളും ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റികളും തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാം ആണ് ഈ സ്കോളർഷിപ്. ഏഴു മാസം നീണ്ടു നിൽക്കുന്ന പഠന ചിലവുകളെല്ലാം ജർമൻ അധികൃതരാണ് വഹിക്കുന്നത്. ഈ മാസം 20 ന് ഞായറാഴ്ച കോട്ടക്കൽ താജുൽ ഉലമ സ്ക്വയറിൽ നടക്കുന്ന ജില്ല പ്രാസ്ഥാനിക സംഗമത്തിലാണ് സാംസ്ക്കാരിക വിഭാഗത്തിന്റെ കീഴിൽ അനുമോദനം നൽകുന്നത്. അപ്ലൈഡ് ഓപ്ടിക്സിൽ പഠന പൂർത്തിയാക്കി സയന്റിസ്റ്റാകണമെന്നാണ് കുട്ടിയുടെ ആഗ്രഹം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇