മുസ്‌ലിം സംവരണം സാമൂഹ്യ നീതി വകുപ്പ് നീതി നിഷേധ വകുപ്പായി മാറരുത് കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം:സർക്കാർ സർവീസിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ മുസ്ലിം വിഭാഗത്തിന് നിലവിൽ ലഭിക്കുന്നതിൽ രണ്ട് ശതമാനം സംവരണം നഷ്ടമാകുമെന്ന വ്യവസ്ഥകൾ തിരുത്താതെ സർക്കാർ വീണ്ടും ഉത്തരവിറക്കി സാമൂഹ്യ നീതി വകുപ്പ് മുസ്ലിങ്ങൾക്ക് നീതി നിഷേധിക്കുന്ന വകുപ്പായി മാറരുതെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.2019 ഒക്ടാബറിൽ ഇറക്കിയ ഉത്തരവിലെ അപാകത നിയമസഭയിൽ ഉന്നയിച്ചപ്പോൾ വിഷയം പരിശോധിച്ച് പെട്ടന്ന് പരിഹരിക്കുമെന്ന് മന്ത്രി ആർ ബിന്ദു ഉറപ്പ് നൽകിയിരുന്ന തായിരുന്നു. എന്നാൽ യാതൊരു മാറ്റവും വരുത്താതെയാണ് പുതിയ ഉത്തരവ് വീണ്ടും ഇറക്കിയിരിക്കുന്നത്. മുസ്ലിം സംവരണം രണ്ട് ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷൻ രീതി പുനഃപരിശോധിക്കാതെയും തെറ്റ് തിരുത്താനുള്ള യാതൊരു മാർഗ്ഗവും കാണാതെ പച്ചയായി നീതി നിഷേധിക്കുന്ന രീതിയിലാണ് പുതിയ സർക്കാർ ഉത്തരവ്. ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കാനായി 2019 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയപ്പോഴാണ് ഈ പ്രശ്‌നം ആദ്യം ഉയരുന്നത്. സംവരണത്തിനുള്ള റൊട്ടേഷനിൽ 1,26,51,76 എന്ന ക്രമത്തിൽ ഭിന്നശേഷി വിഭാഗത്തെയും ഉൾപ്പെടുത്തണമെന്നായിരുന്നു നിർദേശം. ഇതിൽ 26, 76 റൊട്ടേഷൻ മുസ്ലിം വിഭാഗത്തിന്റേതായതിനാൽ ഈ രീതിയിൽ നിയമനം നടത്തിയാൽ മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയും. ഇത് അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോൾ ഒരു വിഭാഗത്തിന്റെയും സംവരണത്തിൽ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ ഉറപ്പ് നൽകിയ കാര്യമാണെന്നും കമ്മിറ്റി ഓർമ്മിപ്പിച്ചു. എന്നാൽ ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനിൽ മാറ്റം വരുത്തിയിട്ടില്ല.ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി പ്രസ്തുത ഉത്തരവ് തിരുത്തി സംവരണ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി സാമൂഹ്യ നീതി വകുപ്പ് മന്ത്രി, ന്യൂനപക്ഷ ക്ഷേമ കാര്യ മന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും നിവേദനം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇