കേരള മീഡിയ പേഴ്സൺസ് ജില്ലാ സമ്മേളനം നാളെഎടവണ്ണപ്പാറയിൽ നടക്കും.

എടവണ്ണപ്പാറ: കേരള മീഡിയ പേഴ്സൺ സ് യൂണിയൻ ( K M PU) മലപ്പുറം ജില്ലാ സമ്മേളനം നാളെ (ജനുവരി 7 ഞായർ ) എടവണ്ണപ്പാറയിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്ര – ദൃശ്യ- ശ്രവ്യ – ഡിജിറ്റൽ രംഗത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് കെ.എം. പി.യു.രാവിലെ 9 മണിക്ക് എടവണ്ണപ്പാറ പ്രസ് ക്ലബ്ബ് ഹാളിൽ മുതിർന്ന മാധ്യമ പ്രവർത്തകനും പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായ യു. കെ. മുഹമ്മദലി പതാക ഉയർത്തും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. സമ്മേളനം ഉൽഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം M. L. A, കെ.എം. പി.യു. സംസഥാന പ്രസിഡണ്ട് റഫീഖ് തിരുവനന്തപുരം, ജനറൽ സെക്രട്ടറി സുരേഷ്, ട്രഷറർ ഷാഫി ചങ്ങരംകുളം , പ്രമുഖ ഫുട്ബോൾ താരം അനസ് എടത്തൊടി തുടങ്ങി സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.മാധ്യമ പ്രവർത്തനവും നിയമവും എന്ന വിഷയത്തിൽ അഡ്വ: സാദിഖലി ക്ലാസെടുക്കും. കൂടാതെ മാധ്യമ സെമിനാർ, ചർച്ച കൾ, മൽസരങ്ങൾ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഉമറലി ശിഹാബ്i കൺവീനർ അൻവർ ഷരീഫ്, പബ്ലിസിറ്റി ചെയർമാൻ നൗഷാദ് വടപ്പാറ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഫസൽ, ഫുഡ് കമ്മറ്റി കൺവീനർ പ്രത്യൻ പുളിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.