കേരള മാപ്പിള കലാ അക്കാദമി
കോഴിക്കോട്: കാലിക്കറ്റ് ടവറിൽ വച്ച് നടന്ന കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന എക്സിക്യുട്ടീവ് യോഗം
ഏപ്രിൽ 25, 26 തിയ്യതികളിൽ സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിക്കുവാനും, ഈ മാസം അവസാനം തെക്കൻ മേഖല യോഗം എറണാകുളത്ത് വച്ച് ചേരുവാനും തീരുമാനിച്ചു. അക്കാദമിയുടെ ഇപ്രാവിശ്യത്തെ അവാർഡ് ജേതാക്കളെ കണ്ടത്തുവാനായി
Prof .എ .പി സുബൈർ, കാനേഷ് പൂനൂർ,ബാപ്പു വാവാട്, സിബല്ല സദാനന്ദൻ, ചന്ദ്രശേഖരൻ പുല്ലംകോട് എന്നിവരടങ്ങുന്ന അഞ്ച അംഗ ജൂറി യെ തെരഞ്ഞടുത്തു.
അക്കാദമി ചാരിറ്റി വിങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന രാജു മാസ്റ്റർ കുന്നമംഗലത്തിൻ്റെ അകാല നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ഇത്തവണത്തെ
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ 100, 200 മീറ്ററിൽ ഗോൾഡ് മെഡൽ നേടിയ സംസ്ഥാന സെക്രട്ടറി ജിൽസിയ ടീച്ചറുടെ മകൾ അഹ്സ ഫാത്തിമയെ യോഗത്തിൽ വച്ച് ആദരിച്ചു.
യോഗത്തിൽ വർക്കിങ്ങ് പ്രസിഡണ്ട് എ.കെ.മുസ്തഫ തിരുരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ സംഘടനാ കാര്യം വിശദീകരിച്ച് കൊണ്ട് റിപോർട്ട് അവതരിപ്പിച്ചു. വരവ് ചില വ് കണക്കുകൾ ട്രഷറർ ചാലോടൻ രാജീവൻ അവതരിപ്പിച്ചു. യോഗത്തിൽ
നാസർ മേച്ചേരി,
രാധാകൃഷ്ണൻ പൂവത്തിക്കൽ,
റഷീദ് കുമരനെല്ലൂർ:
ശംസുദ്ധീൻ വാത്യേടത്ത്,
നൗഷാദ് ബാബു കൊല്ലം,
മുഹമ്മദലി മാസ്റ്റർ,
ജിൽസിയ ടീച്ചർ,
ഇസ്രത്ത് സബ
എ.കെ.അഷറഫ്,
അഷറഫ് കൊടുവള്ളി,
സാമുവൽ പ്രേംകുമാർ,
ലുഖ്മാൻ അരീക്കോട്:
പി.വി.ഹസീബ് റഹ്മാൻ,
മുസ്തഫ കാണിയിൽ പാലക്കാട്,
നാസർ മാങ്ങാട്
പി.എ.സീതിമാസ്റ്റർ,
ജെറീഷ് വയനാട് ‘
ജോസ് കുരിശിങ്കൽ കൊടുങ്ങല്ലൂർ,
പോഷക ഘടകം ഭാരവാഹികളായ
അബ്ദുൽ റഹിമാൻ കള്ളിത്തോടി
നൗഫൽ വല്ലപ്പുഴ
സൂപ്പി തിരുവള്ളൂർ
അലവി നരിപ്പറ്റ തുടങ്ങിയവർ സംസാരിച്ചു.