കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ആഭി മുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ ഇശൽ വിരുന്നൊരുക്കും
കേരള മാപ്പിള കലാ അകാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ആഭി മുഖ്യത്തിൽ ചെമ്മാട് അകാദമി ഓഫിസിൽ പെരുന്നാൾ ദിനത്തിൽ ഇശൽ വിരുന്ന് ഒരുക്കാൻ അകാദമി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെയാണ് പരിപാടി
യോഗത്തിൽ പ്രസിഡന്റ് സിദ്ധീഖ് പനക്കൽ അധ്യക്ഷം വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ് ഘാടനം ചെയ്തു.മെമ്പർ ഷിപ്പ് ക്യാമ്പയിൻ ഊർജിത പെടുത്താനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായ. അഷ്‌റഫ് മനരിക്കൽ.പി കെ. അസീസ്. അഷ്‌റഫ് തച്ചറ പടിക്കൽ. മച്ചിങ്ങൽ സലാം. ഹംസ പന്തേ രങ്ങാടി. എം വി റഷീദ്. കെ ടി.കബീർ
എന്നിവർ പ്രസംഗിച്ചു