യു.കെ അബൂ സഹല അനുസ്മരണവും പുരസ്‌കാര സമർപ്പണവും മാപ്പിള ഗാനമേളയും എടവണ്ണപാറ പാർക്കൊൺ ഓഡിറ്റോറിയത്തിൽ നടന്നു.

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചരണാർത്ഥം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപാറ ചാപ്റ്റർ സംഘടിപ്പിച്ച യു.കെ അബൂ സഹല അനുസ്മരണവും പുരസ്‌കാര സമർപ്പണവും മാപ്പിള ഗാനമേളയും എടവണ്ണപാറ പാർക്കൊൺ ഓഡിറ്റോറിയത്തിൽ നടന്നു. കേരള മാപ്പിള കലാ അക്കാദമി വിദ്യാർത്ഥി യുവജന വിഭാഗം ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറന്റെ അധ്യക്ഷതയിൽ ചടങ്ങ് പ്രമുഖ ഗാന രചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. നാട്ടുകാരനും യു. കെ അബൂ സഹലയുടെ ശിഷ്യനുമായ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജനാബ് ആരിഫലി സാഹിബ്‌ അനുസ്മരണ പ്രഭാഷണം നടത്തി. യു. കെ അബൂസഹലയുടെ പേരിൽ ഏർപ്പെടുത്തിയ ഇശൽരത്ന പുരസ്കാരം പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ഹമീദ് മാസ്റ്റർ പറപ്പുരിന് ബാപ്പു വാവട് നൽകി. അബൂ നിഹാദ് സ്മാരക പുരസ്കാരം പി എം. എ ഖാലിഖ് വാഴക്കാട്, ഹമീദ് എടവണ്ണപാറ എന്നിവർക്ക് നൽകി. ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്ത സാബിഖ് കൊഴങ്ങോറനെ ചടങ്ങിൽ ബഹു ആരീഫലി സാഹിബ്‌ ആദരിച്ചു.

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ എ. കെ മുസ്തഫ തിരൂരങ്ങാടി പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട്‌ ലുകമാൻ അരീക്കോട്, ജനറൽ സെക്രട്ടറി ഹസീബ് റഹ്‌മാൻ, കെ പി എം ബഷീർ സാഹിബ്‌, ബിച്ചാപ്പു ഉസ്താദ്, ബന്ന ചേന്ദമങ്ങല്ലൂർ, ഹമീദ് മാസ്റ്റർ പറപ്പൂര്, യു. കെ മുഹമ്മദാലി, അബ്ദുള്ള പൊന്നാട്, മുഹമ്മദ്‌ കോഴ മുണ്ടുമുഴി, ലത്തീഫ് പറശീരി, എന്നിവർ സംസാരിച്ചു.

എം ടി അബ്ദുൽ നാസർ കീഴുപറമ്പ് സ്വാഗതവും എക്സൽ ഫസൽ നന്ദിയും പറഞ്ഞു

Comments are closed.