കേരളപ്പിറവി ദിനത്തിൽ എടപ്പാൾ സഹായിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി
കേരളപിറവി ദിനത്തിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം തെരുവിൽ താമസിക്കുന്നവർക്ക് ഭക്ഷണവും ആദിവാസികൾക്ക് വസ്ത്രവും സമൂഹത്തിലെ പാവപ്പെട്ട വീടില്ലാത്ത ആളുകൾക്ക് വീട് വെക്കുന്നതിനു വേണ്ടി ധനസഹായവും നൽകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എടപ്പാൾ സഹായിയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി. ഭക്ഷണ വിതരണത്തിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കബീർ കാരിയാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുന്ദരൻ തൈക്കാട്, മുഹമ്മദ് ഫാറൂഖ്, അബ്ദുൽ റഷീദ്. കെ. പി. എന്നിവർ പങ്കെടുത്തു.