.കേരളാ ഇലക്ട്രിക്കൽവയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ [KE WSA ] മലപ്പുറം ജില്ലാ സമ്മേളനം തിരൂർ ആലത്തിയൂർ ഹാജത്ത്‌ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

പൊതുസമ്മേളനം ജില്ലാ പ്രസിഡൻറ് Pv ഹാരിസിന്റ് അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ടി.അനിൽകുമാർ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.രാം കുമാർ സ്വാഗതം ആശംസിച്ചു, കമ്പനി സ്‌റ്റാളുകളുടെ ഉൽഘാടനം ത്യപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി നിർവഹിച്ചു. സംസ്ഥാന ക്ഷേമഫണ്ട് സെക്രട്ടറി K. H. മേരിദാസ് മുഖ്യപ്രഭാഷണം നടത്തി. അവാർഡ് ദാനം, ആദരിക്കൽ, വിവിധ കമ്പനികളുടെ ഡെമോസ്ട്രേഷൻഎന്നിവ നടന്നു.ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഉൽഘാടനം ചെയ്തു, ജില്ലാ ട്രഷറർ അബ്ദുൾരജീഷ് സ്വാഗതം ആശംസിച്ചു, സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി എം. പ്രശോഭ് സംഘടന റിപ്പോർട്ടിംഗ് അവതരിപ്പിച്ചു, ഷാജി വെട്ടം, സന്തോഷ് ബാബു, ജാഫർ Ep, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചുതുടർന്ന് റിപ്പോർട്ട് കണക്ക് എന്നിവ അവതരിപ്പിച്ച് പാസ്സാക്കി, ജനറൽ കൺവീനർ ശ്രീ ദിനേശ് നന്ദി രേഖപെടുത്തി സമ്മേളനം അവസാനിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇