സമ്മർ ക്യാമ്പിലെ കുട്ടികൾക്ക് ആവേശം തീർത്തു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ
പരപ്പനങ്ങാടി: പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പിലെ കുട്ടിത്താരങ്ങൾക്ക് താനൂരിലെ സ്റ്റേഡിയ ഉദ്ഘാടനം ഫുട്ബോൾ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമായി മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളെ ഒരേ വേദിയിൽ കാണാൻ കഴിഞ്ഞത് വേറിട്ട അനുഭവമായി മാറി…കഴിഞ്ഞ ഏപ്രിൽ അഞ്ചിന് തുടങ്ങിയ ക്യാമ്പിൽ 65 ഓളം കുട്ടികൾ പങ്കെടുത്തു ക്യാമ്പിന്റെ പരിസമാപ്തിക്ക് മുന്നോടിയായി കുട്ടികൾക്ക് വീണ് കിട്ടിയ അവസരം ആയിരുന്നു താനൂരിലെ ഗ്രൗണ്ടുകളുടെ ഉദ്ഘാടനം. ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ ക്ഷണം ലഭിച്ചത് മുതൽ കുട്ടികൾ വളരെയധികം ആവേശത്തിൽ ആയിരുന്നു.മലപ്പുറത്തിന്റെ കായിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന നാല് മൈതാനങ്ങളുടെ ഉദ്ഘാടനത്തിന് അഭിനന്ദനങ്ങൾ അറിയിച്ച ഫ്ലക്സ് ബോഡുമായിട്ടാണ് കുട്ടികൾ കൊച്ചു മാരായ കെട്ടി വിനോദ് വിബീഷ് വി അനൂപ് പരപ്പനങ്ങാടി എന്നിവരോടൊപ്പം താനൂരിൽ എത്തിയത്.കേരള മുഖ്യമന്ത്രി, കായിക മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രി കൂടാതെ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ യു. ഷറഫലി, ഇന്ത്യൻ ഫുട്ബോൾ ലെജൻഡ് ഐ എം വിജയൻ ആസിഫ് സഹീർ അബീബ്റഹ്മാൻ എസ്ബിടി താരം ഉസ്മാൻ അതിനെല്ലാം ഉപരി കേരളത്തിൻറെ ഫുട്ബോൾ വളർച്ചയ്ക്ക് പുതിയ അധ്യായം തുറന്ന കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സച്ചിൻ,നിഹാൽ, മുഹമ്മദ് സഹീഫ്,വിപിൻ എന്നിവരെയെല്ലാം കണ്ട ത്രില്ലിലാണ് കുട്ടിതാരങ്ങൾ. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രിയപ്പെട്ട ബ്ലാസ്റ്റേഴ്സ് താരങ്ങളോടൊപ്പം ഫോട്ടോയും അതിനുശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത ഗ്രൗണ്ടിൽ കളിച്ചതിനുശേഷമാണ് വാക്കേഴ്സ് താരങ്ങൾ താനൂരിൽ നിന്നും മടങ്ങിയത്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

