മുഴുനീള കോമഡി ചിത്രം കെങ്കേമം ജൂലൈ 14ന് തിയേറ്ററിൽ റിലീസ് ആകുന്നു.

*മുഴുനീള കോമഡി ചിത്രം *കെങ്കേമം* ജൂലൈ 14ന് തിയേറ്ററിൽ റിലീസ് ആകുന്നു.കെങ്കേമം ചെറുപ്പക്കാരുടെ ആശയുടെ കഥയാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ജീവിക്കാൻ വേണ്ടി പലതും നടത്തുകയും ഒരു ലക്ഷ്യത്തിനു വേണ്ടി അലക്ഷ്യമായി മുന്നേറുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടപഴകലുകളും, മണ്ടത്തരങ്ങളും, ചാടി ചാഞ്ചാടി സഞ്ചരിക്കുന്ന ദൈനം ദിന ജീവിത തമാശകളുടെയും അതിലെ സീരിയസ്സായ ചില മുഹൂർത്തങ്ങളുടെയും നേർകാഴ്ചയാണെന്നു അണിയറക്കാർ വിശദീകരിക്കുന്നൂ.മമ്മൂട്ടി, മോഹൻലാൽ, സണ്ണി ലിയോണീ ഫാൻസായ ഡ്യൂടും, ബഡിയും, ജോർജും. തമ്മിലുള്ള ഫാൻ ഫൈറ്റിലൂടെ സഞ്ചരിക്കുന്ന പ്രമേയം പറയുന്നത് 3 കാലഘട്ടമാണ്.2018 മുതൽ 2023 വരെയുള്ള കൊറോണക്കു മുൻപും പിൻപും കൊറോണ സമയത്തും ഇവരെന്തു ചെയ്തു എന്നതും അതിലൂടെ വന്ന സൗഹൃദങ്ങളും, സൗഹൃദത്തിലൂടെ കിട്ടിയ പണികളും, അതിൽ നിന്നും ഉണ്ടാകുന്ന രസകരമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ ആത്മാവ്. സ്ത്രീകഥാപാത്രങ്ങൾ ഇല്ലാത്ത കെങ്കേമം സിനിമ താര നിബിഡമാണ്. ഭഗത് മാനുവൽ, നോബി മാർക്കോസ് , ലെവിൻ സൈമൺ, സലിം കുമാർ, മക്ബൂൽ സൽമാൻ, സുനിൽ സുഗത, സാജു നവോദയ , മൻരാജ്, നിയാസ് ബക്കർ, ഇടവേള ബാബു, അരിസ്ട്രോ സുരേഷ്, ഷെജിൻ തുടങ്ങി ഒട്ടനവധി പേർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ സിദ്ദിക്ക്, അജയ് വാസുദേവ്, എൻ എം ബാദുഷ തുടങ്ങിയവരും മിസ്റ്റർ വേൾഡ് ആയ ചിത്തരേഷ് നടേശനും വേഷമിടുന്നു.നവാഗതനായ ഷാഹ്‌മോൻ ബി പറേലിൽ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് ഉലഗനാഥാണ്. ജോസഫ് നെല്ലിക്കൽ ആർട്ട് നിർവ്വഹിക്കുന്നു, ലിബിൻ മോഹനൻ മേക്കപ്പും ഭക്തൻ മങ്ങാട് വസ്ത്രാലങ്കാരവും, സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും ദേവേശ് ആർ നാഥ്‌ സംഗീതവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ 2 പാട്ടുകൾക്ക് ഹരിനാരായണൻ ബി കെ രചനയും നിർവ്വഹിച്ചിരിക്കുന്നൂ. ജാസി ഗിഫ്റ്റും, ശ്രീനിവാസും ആലപിച്ചിരിക്കുന്ന ഗാനങ്ങൾ ഇപ്പോഴേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. വി ഫ് എക്‌സിന് ഒത്തിരി പ്രാധാന്യമുള്ള സിനിമയാണ് കെങ്കേമം. കൊക്കോനട്ട് ബഞ്ച് വി ഫ് എക്സ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഫ്രാൻസിസ് സാബുവും കളറിസ്റ്റ് സുജിത് സദാശിവനും പി ആർ ഓ എം കെ ഷെജിനും അയ്മനം സാജനുമാണ് നിർവഹിക്കുന്നത്.ജൂലായ് 14 ണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്ന കെങ്കേമം മ്യൂസിക് റൈറ്റ്സ് ടി സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ടെക്‌നിക്കൽ മികവോടെ വരുന്ന കെങ്കേമം തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യുവാനുള്ള ഒത്തിരി ഘടകങ്ങൾ ഉണ്ടെന്നു അണിയറക്കാർ അവകാശപ്പെടുന്നൂ.പി ആർ ഒ എം കെ ഷെജിൻ.