കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്, കോട്ടച്ചേരി മേൽപ്പാലത്തിനു സമീപമാണ് സംഭവം. അജാനൂർ ക്രസന്റ് സ്കൂളിന്റെ ജീപ്പിനാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ടപ്പോൾ ജിപ്പിൽ ഉണ്ടായിരുന്ന രണ്ടുപേർ വാഹനം നിറുത്തി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് തീ ആളി കത്തി. കാഞ്ഞങ്ങാട് നിന്നുളള അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണയ്ച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇