കരുണ പാലിയേറ്റീവ് ജില്ലയിലെ മാതൃകാ സ്ഥാപനം.

0

ചെമ്മാട്.: പാലിയേറ്റീവ് ദിനാചര്ണത്തിന്റെ ഭാഗമായി കരുണ കാൻസർ ഹോസ്പിറ്റലിൽ നടത്തിയ ആരോഗ്യ സെമിനാർ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ. പി മു ഹമ്മദ്‌ കുട്ടി ഉൽഘടനം ചെയ്തു. മലപ്പുറം ജില്ലയിലെ രണ്ടാമത്തെ പാലിയേറ്റീവ് യൂണിറ്റായ ചെമ്മാട് കരുണ പാലിയേറ്റീവ്,ജീവകാരുണ്യ രംഗത്ത് കാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും മനോരോഗബാധി ധർക്കും ഒരത്താണിയായി മാറിയിരിക്കുന്നുവെന്നു ചെയർമാൻ അഭിപ്രായപ്പെട്ടു.
കരുണ കാൻസർ ഹോസ്പിറ്റൽ സെക്രട്ടറി പി. എം ശാഹുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി, സിദീഖ്( വ്യപരി വ്യവസായി ഏകോപന സമിതി ) അബ്ദു സമദ് മാസ്റ്റർ, സി പി ഇബ്രാഹിം, കരീം ഹാജി,അബ്ദുൽ മജീദ് ടി തുടങ്ങിയവർ പ്രസംഗിച്ച. വി വി കുഞ്ഞു അധ്യക്ഷത് വഹിച്ചു റഹ്മത്തുള്ള എം ടി സ്വാഗതവും ഉണ്ണിമമ്മു നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.