കരിപ്പൂർ വിമാനത്താവളം;കെ.എം.സി.സി. ഇടപെടണം

കോഴിക്കോട്കരിപ്പൂരിനെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന ലീഗ് സമാജികരെ അവരുടെ ഹീന കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വിവിധ ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്ന ലീഗിന്റെ പോഷക ഘടനയായ KMCC അടിയന്തിരമായി ഇടപെടണമെന്ന് മലബാർഡവലപ്പ്മെന്റ് ഫോറം ആവശ്യപ്പെട്ടു. അവർ നൽകുന്ന കോടികൾ കൊണ്ടാണ് സംഘടനയും നേതാക്കളും നിലനിൽക്കുന്നത്. . ഗൾഫ് ജീവിതത്തിന്റെ ജീവനാടിയായകരിപ്പൂർ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കാനും ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താനും സംഘടനപാർട്ടി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തണം. ഇനി കഷ്ടിച്ച് ഒരു മാസമേ ബാക്കിയുള്ളു എന്ന് ഓർക്കുക. കുറ്റ വാളികളായ MP /MLA മാർക്കെതിരെ അച്ചടക്ക നടപടിവേണം. മുഖം നോക്കാതെ അവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണം. പാര വെക്കുന്നവരോട് രാജി വെക്കാൻ പറയണം. പാർട്ടി നേതൃത്വത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ KMCC ക്ക് മാത്രമേ കഴിയൂ. നിങ്ങളുടെ കഞ്ഞിയിൽ ആണ് അവർ മണ്ണ് ഇടുന്നത് എന്ന് സംഘടന തിരിച്ചറിയണമെന്നും മലബാർഡവലപ്പ്മെന്റ് ഓർമ്മിപ്പിച്ചുയോഗത്തിൽ എം.ടി.എഫ് പ്രസിഡണ്ട് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ ഖൈസ് അഹമ്മദ് സി.എൻ അബ്ദുൾ മജീദ് അഡ്വ.പ്രദീപ് കുമാർ ‘ കെ.വി.ഇസ്ഹാഖ് കുറ്റിപ്പിറ. ബാപ്പുവടക്കയിൽ റോണി ജോൺ എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇