fbpx

കണ്ണൂരിൽ വൻ സ്വർണവേട്ട; ഒന്നര കിലോയിലധികം സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വർണ പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.