fbpx

‘ഒഴിവാക്കേണ്ടവരെ ഒഴിവാക്കും’; കോടതിവിധിയനുസരിച്ച് മുന്നോട്ട് പോകുമെന്ന് കണ്ണൂർ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ: പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ ഹൈക്കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകുമെന്ന് കണ്ണൂർ സർവകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയ വർഗീസിന്റെ നിയമന നടപടിക്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു.നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുകയും, യുജിസിയോട് വിവരം തേടുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ നിയമോപദേശം തേടിയത്. യുജിസിക്ക് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. എജിയുടെ നിയമോപദേശത്തിന് ശേഷം റാങ്ക് ലിസ്റ്റിന് അംഗീകാരം നൽകുകയായിരുന്നെന്ന് വി.സി പറഞ്ഞു. റാങ്ക് ലിസ്റ്റ് പരിശോധിച്ച് ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ അവരെ ഒഴിവാക്കും. വിധി പകർപ്പ് ലഭിച്ചതിന് ശേഷം നിയമോപദേശം തേടും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.