കനിവ് ചാരിറ്റബ്ൾ ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

.താനാളൂർ : താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റ്, കോഴിക്കോട് ഹെൽപ്പിംഗ് ഹാന്റ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി ഉദ്ഘാടനം ചെയ്തു. കനിവ് ട്രസ്റ്റ് ചെയർമാൻ ഉബൈദുല്ല താനാളൂർ അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ആബിദ ഫൈസൽ , വാർഡ് മെമ്പർ മജീദ് മംഗലത്ത് , ട്രസ്റ്റ് കൺവീനർ പി. ചെറിയ ബാവ , കെ.ടി. ഇസ്മായിൽ ,ഹെൽപ്പിംഗ് ഹാന്റ്സ് കൺവീനർ അബ്ദുൽ അസീസ് കോഴിക്കോട് , എൻ.കെ. മുസ്തഫ , പി.അബ്ദുൽ മജീദ് മാസ്റ്റർ , വി.പി. ആബിദ് ടി.പി. നിസാർ മാസ്റ്റർ പ്രസംഗിച്ചു.ആരോഗ്യ ബോധവൽക്കരണ ക്ലാസ്സിന് ഡോ: എ.അബ്ദുൽ അസീസ് താനാളൂർ നേതൃത്വം നൽകി. മൂന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇